Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 21:27 IST
Share News :
ഗുരുവായൂർ:പൈതൃകം ഗുരുവായൂരിന്റെ പ്രതിമാസ കുടുംബ സംഗമത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സമർത്ഥ 2025 സംഘടിപ്പിച്ചു.കുട്ടികളിൽ വ്യക്തിത്വ വികസനത്തിനും,പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും സ്വയം കരുത്ത് പകരുന്നതിനുമായി ഉദ്ദേശിച്ചുനടത്തിയ പഠനക്ലാസ്സിന് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ.ശ്രീനാഥ് കാരയാട്ട് നേതൃത്വം നൽകി.ഇരുപത്തിയഞ്ചോളo സ്കൂളുകളിൽ നിന്നായി ഇരുന്നൂറിൽ പരം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.ചടങ്ങ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.പഴുവിൽ ശ്രീഗോകുലം സ്കൂൾ പ്രിൻസിപ്പാൾ അഭിലാഷ് മുഖ്യാതിഥിയായി.പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജാഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ അഡ്വ.രവി ചങ്കത്ത്,സെക്രട്ടറി മധു.കെ.നായർ,ഖജാൻജി കെ.കെ.വേലായുധൻ,വൈസ് പ്രസിഡന്റ് സുരേഷ് കുറുപ്പ്,രക്ഷാധികാരി വൈശ്രവണത്തു നാരായണൻ നമ്പൂതിരി,കൺവീനർമാരായ ശ്രീകുമാർ പി.നായർ,മണലൂർ ഗോപിനാഥ്,എ.കെ.ദിവാകരൻ,മുരളി അകമ്പടി,ഒ.വി.രാജേഷ്,ജയൻ കെ.മേനോൻ,പി.ടി.ചന്ദ്രൻ,കെ.വി.സന്തോഷ്,കുമാരി തമ്പാട്ടി,ജയശ്രീ രവികുമാർ,രവീന്ദ്രൻ വട്ടരങ്ങത്ത്,എം.വി.ഉണ്ണികൃഷ്ണൻ,ബിജു ഉപ്പുങ്ങൽ,പ്രാഹ്ലാദൻ മാമ്പറ്റ്,ഹരിദാസ് കുളവിൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.