Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 21:38 IST
Share News :
കിഴിശ്ശേരി :കുഴിമണ്ണ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ 50 ലക്ഷം രൂപ എം.എൽ എ ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് ഏറനാട് എം.എൽ. എ പി.കെ. ബഷീർ പ്രസ്താവിച്ചു. സ്കൂളിൽ പുതുതായി നിർമ്മിച്ച സിവിൽ സർവീസ് അക്കാദമിയുടെയും അടൽ ടിങ്കറിങ് ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയാണ് കിഴിശ്ശേരിയിലേത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ സിവിൽ സർവീസ് നേടുക എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വാന നിരീക്ഷണത്തിനുള്ള സംവിധാനവും ആധുനിക കാലത്തിലെ എ.ഐ , റോബോട്ടിക് സാങ്കേതികതയും പുതു തലമുറക്ക് പകർന്നു നൽകുന്നതാണ് അടൽ ടിങ്കറിങ് ലാബ്.
തൃശ്ശൂരിലെ പ്രമുഖ ഫുട്ബോൾ അക്കാദമിയുമായി ചേർന്ന്
സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി.
അക്കാദമിക തലത്തിൽ കഴിഞ്ഞ 3 വർഷമായി പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ 100%വിജയം നേടാൻ സ്കൂളിന് സാധിച്ചു. അടുത്ത അധ്യയന വർഷം മുതൽ നിർധനരായ പ്രദേശവാസികൾക്ക് പി.എസ്.സി പരീക്ഷ പരിശീലനം ആരംഭിക്കാനും തീരുമാനിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ കെ ജെ പോൾ,ഹൈസ്കൂൾ അധ്യാപകരായ കെ.വി.ഫാത്തിമ സുഹ്‌റ , കെ.സൈനബ, കെ.ജയചന്ദ്രൻ തുടങ്ങിയ അധ്യാപകർക്കും സ്കൂളിലെ മുൻ ഹെഡ് മാസ്റ്ററും കിഴിശ്ശേരി എ ഇ ഒ യുമായ കെ.പരമേശ്വരൻ എന്നിവർക്കുള്ള യാത്രയയപ്പും അനുമോദന ചടങ്ങും പ്രസ്തുത പരിപാടിയോട് അനുബന്ധിച്ചു നടന്നു. പി.ടി.എ. പ്രസിഡന്റ് യു.കെ. അബ്ദുസലാം മാനു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ഷെരീഫ, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എംസി കുഞ്ഞാപ്പു, പഞ്ചായത്ത് മെമ്പർമാരായ കോട്ട ഉമ്മർ ഹാജി, സീനത്ത്, എസ്.എം.സി. ചെയർമാൻ അബൂബക്കർ സിദ്ധിക്ക്, പി.ടി.എ വൈസ് പ്രസിഡന്റ് മുനീർ നീരുട്ടിക്കൽ, പ്രഥമാധ്യാപിക പി. സിന്ധു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.