Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 22:36 IST
Share News :
മാവൂർ: 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മാവൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വിദ്യാർഥികളെയും കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് അനുമോദിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 27ന് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിദ്യാഭ്യാസ അനുമോദന സദസ്സ് കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് അധ്യക്ഷത വഹിക്കും. തുടർന്ന്, പ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ ഡോ. ടി.പി. സേതുമാധവൻ നയിക്കുന്ന മോട്ടിവേഷൻ ക്ലാസും പ്രശസ്ത നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. പൊതു പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർഥികളെയും എ പ്ലസ്, എ തുടങ്ങിയ ഗ്രേഡുകൾ പരിഗണിക്കാതെ അനുമോദിക്കുന്നുവെന്നതാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നതെന്നും 500ൽപരം വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക, സംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ
ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം.ഒ. സുനിൽകുമാർ, ട്രസ്റ്റ് ഭാരവാഹികളായ ജെറി രാജു , മൻസൂർ മണ്ണിൽ, കെ.ഉണ്ണികൃഷ്ണൻ, മുരളീധരൻ നായന്നൂർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.