Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞടുപ്പ് - അബ്ബാസലി തങ്ങൾ'' '

21 Oct 2024 20:59 IST

UNNICHEKKU .M

Share News :



മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ പത്തിന് കൽപ്പറ്റയിൽ നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും നാമനിർദേശപത്രിക സമർപ്പണവും വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ കമ്മിറ്റി വിലയിരുത്തി. ചൊവ്വാഴ്ചയോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി കൺവൻഷനുകൾ പൂർത്തീകരിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ബൂത്ത് തല കൺവൻഷനുകളും കമ്മിറ്റി രൂപീകരണവും നടക്കും. 24ന് ആദിവാസി സംഗമങ്ങൾ, വനിതാ നേതൃസംഗമം, ദളിത് സംഗമങ്ങൾ, വിദ്യാർഥി നേതൃ സംഗമം, യുവജന നേതൃ സംഗമം, പ്രവാസി സംഘടന നേതൃയോഗം, കർഷക നേതൃ സംഗമം, അധ്യാപക, സർവീസ്, പെൻഷനേഴ്സ് നേതൃസംഗമം, തൊഴിലാളി നേതൃസംഗമം എന്നിവ നിയോജക മണ്ഡലങ്ങളിൽ നടക്കും. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിക്കും. യോഗത്തിൽ ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എൽ.എ, ചീഫ് കോഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, കോഡിനേറ്റർ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ സി. മമ്മൂട്ടി, ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. കെ. പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, വി.എസ് ജോയ്, ടി. മുഹമ്മദ്,

കെ.എൽ പൗലോസ്, ഇസ്മായിൽ മൂത്തേടം, എൻ.കെ റഷീദ്, ടി.പി അഷ്റഫലി, അഡ്വ. സുഫിയാൻ ചെറുവാടി, വി.കെ ഹുസൈൻ കുട്ടി പങ്കെടുത്തു.



ചിത്രം: മുക്കത്ത് ചേർന്ന യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നേതൃയോഗത്തിൽ ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു

Follow us on :

More in Related News