Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ട് ബാങ്ക് രാഷ്ട്രീയമുള്ള സമുദായത്തെ തൃപ്തിപ്പെടുത്താന്‍ ഇടത് - വലത് കക്ഷികള്‍ മത്സരിക്കുന്നു; വെള്ളാപ്പള്ളി നടേശന്‍

06 Oct 2024 20:46 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കേരളത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ള സമുദായത്തെ തൃപ്തിപ്പെടുത്താന്‍ ഇടത് - വലത് കക്ഷികള്‍ മത്സരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വെങ്ങല്ലൂര്‍ ചെറായിക്കല്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയി,? ഇപ്പോഴുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഈഴവര്‍ വോട്ട് ബാങ്കല്ല. പരസ്പരം കലഹിക്കുകയാണ് ഈഴവര്‍ ചെയ്യുന്നത്. വോട്ട് ബാങ്കായിരുന്നെങ്കില്‍ ഈഴവര്‍ക്ക് കോളേജ് കിട്ടും, അധികാരം കിട്ടും, പഞ്ചായത്ത് പ്രസിഡന്റുണ്ടാകും, എം.എല്‍.എയും എം.പിയുമെല്ലാമുണ്ടാകും. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ തൃപ്തിപ്പെടുത്താന്‍ ഇടത് വലത് മുന്നണികള്‍ മത്സരിച്ചപ്പോള്‍ വോട്ട് കുത്തി യന്ത്രങ്ങളായ ഈഴവര്‍ രക്തസാക്ഷികളായി. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരായി ഈഴവര്‍ മാറി. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് പോലെ ജനസംഖ്യാനുപാതികമായി രാഷ്ട്രീയ നീതി, വിദ്യാഭ്യാസ നീതി സാമ്പത്തിക നീതി, സാമൂഹിക നീതി എന്നിവ ലഭിക്കാന്‍ ഈഴവര്‍ ഒന്നായി നിന്നാല്‍ മാത്രമേ സാധിക്കൂ. അതിനുള്ള മുന്നേറ്റമാണ് വര്‍ത്തമാന കാലത്ത് അനിവാര്യം. ആരുടെയും അവകാശം പിടിച്ചുപറ്റാനല്ല, അര്‍ഹതപ്പെട്ടത് വാങ്ങാനുള്ള തന്റേടം ഈഴവര്‍ക്കുണ്ടാകണം. ഈഴവനാണെന്ന് പറയാനുള്ള അഭിമാന ബോധമുണ്ടാകണമെന്ന് പറഞ്ഞത് ഡോ. പല്‍പുവായിരുന്നു. വര്‍ത്തമാനകാലത്ത് സമുദായ ബോധമുണ്ടാകേണ്ടത് അന്നത്തേക്കാള്‍ പ്രസക്തമാണ്. സമുദായബോധം മറ്റുള്ള സമുദായങ്ങളില്‍ വളരെ ശക്തമാണ്. ആ സമുദായബോധമാണ് അവരെ അധികാര രാഷ്ട്രീയത്തിലെത്തിക്കുന്നത്. ഓരോ സമുദായങ്ങളും അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി പാര്‍ട്ടികള്‍ രൂപീകരിച്ച് പിന്നാക്ക അധഃസ്ഥിത വര്‍ഗത്തെ ചവിട്ടി താഴ്ത്തി. ഓരോരുത്തരും ഓരോ പാര്‍ട്ടിയുണ്ടാക്കുകയാണ്. പി.വി. അന്‍വര്‍ പോലും പാര്‍ട്ടിയുണ്ടാക്കുകയാണ്. തൊട്ടാല്‍ പാര്‍ട്ടിയുണ്ടാക്കുന്ന രീതിയിലേക്ക് മാറി. ഇവരെയെല്ലാം ചൊല്‍പടിയില്‍ നിറുത്താന്‍ കരുത്തുള്ള ഈഴവ സമുദായം നിഷ്‌ക്രിയരായി ഇരിക്കാതെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ അധ്യക്ഷത വഹിച്ചു.


Follow us on :

More in Related News