Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 17:41 IST
Share News :
.മേപ്പയ്യൂർ:സ്നേഹത്തിൻ്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരൻ വി.ആർ.സുധീഷ് പറഞ്ഞു. അർഹിക്കുന്ന പരിഗണനയും അംഗീകാരങ്ങളുമൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. മരണപ്പെട്ടപ്പോൾ ഒറ്റക്കോളം ചരമ വാർത്തയാണ് പത്രങ്ങളിൽ വന്നത്. ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ബാബുക്കയുടെ പാട്ടുകൾ അവഗണിക്കാനാവാത്ത അദ്ദേഹത്തിലെ പ്രതിഭയെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.
എ.സുബാഷ് കുമാർ, മേപ്പയ്യൂർ ബാലൻ, രാജേന്ദ്രൻ മാണിയോട്ട് എന്നിവർ സംസാരിച്ചു.
തുടർന്ന് ഇരുപതോളം പാട്ടുകാർ അണിനിരന്ന ബാബുക്ക മെഹ്ഫിൽ രാവ് നടന്നു.ജയപാലൻ കാരയാട്, പ്രേമൻ പാമ്പിരികുന്ന് (തബല ), ഹരിപ്രസാദ് (ഗിറ്റാർ), രാജേന്ദ്രൻ മാണിയോട്ട് (ഹാർമോണിയം ) എന്നിവർ ഗാനാഞ്ജലി നയിച്ചു.
Follow us on :
Tags:
More in Related News
Please select your location.