Tue Jun 17, 2025 11:52 PM 1ST
Location
Sign In
10 Feb 2025 19:35 IST
Share News :
മേപ്പയൂർ : അരീക്കൽ ഉസ്താദ് സ്മാരക ദാറുൽ ഖുർആൻ സെന്റർ മുയിപ്പോത്ത് ആണ്ട് അനുസ്മരണവും വാർഷിക സമ്മേളനവും ഫെബ്രുവരി 10,11,12 തീയതി കളിൽ വിവിധ പരിപാടികളോടെ നടക്കുന്നു തിബ് യാൻ പ്രീ സ്കൂൾ ഫെസ്റ്റ്,മദ്രസ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം,മെഗാ മെഡിക്കൽ ക്യാമ്പ്,രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്,മഹ് ളറത്തുൽ ബദ് രിയ്യ, മത പ്രഭാഷണം, ആത്മീയ സമ്മേളനം എന്നിവ നടക്കും. ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്മെന്റുകളുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി.ഷിജിത് ഉദ്ഘാടനം ചെയ്യും.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി, ഷാഫി സഖാഫി മുണ്ടമ്പ്ര, സയ്യിദ് ഉമർ ജരീർ അഹ്സനി, എൻ.പി.കെ. ഫൈസി ചേരാപുരം, അരീക്കൽ മുഹമ്മദ് ജമാൽ സഅദി, അരീക്കൽ ഇബ്രാഹിം മുസ്ലിയാർ തുടങ്ങി മറ്റു പ്രമുഖരും സംബന്ധിക്കും.
Follow us on :
Tags:
More in Related News
Please select your location.