Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 15:52 IST
Share News :
മേപ്പയ്യൂര്‍ :മഞ്ഞക്കുളം പെട്രോള്‍ പമ്പില്‍ വാഹനത്തില്‍ സി.എൻ.ജി നിറയ്ക്കുന്നതിനിടയില്‍ വാഹനത്തിന്റെ വാല്‍വ് തകരാറായി ഇന്ധനം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.
KL 77 D 0846 മഹീന്ദ്ര ജീറ്റോ പ്ലസ് വാഹനത്തിന്റ സി.എൻ.ജി വാതകം നിറയ്ക്കുന്ന വാല്‍വ് സിസ്റ്റം തകരാറായതാണ് വാതകച്ചോര്‍ച്ചയ്ക്ക് കാരണമായത്. വാല്‍വ് അടയ്ക്കാന്‍ കഴിയാതായതോടെ വാഹനം പെട്രോള്‍ പമ്പില്‍ നിന്ന് മാറ്റാന്‍ കഴിയാത്തത് പരിഭ്രാന്തി പരത്തി. .ചെറിയ വാഹനത്തിന്റെ അടിഭാഗത്തായി ഘടിപ്പിച്ച രണ്ട് ടാങ്കുകളുടേയും വാല്വുകല് വാഹനത്തിനടിയിലേക്ക് കിടന്ന് മാത്രമേ അടയ്ക്കാന്‍ കഴിയൂ എന്നതും വാഹന ഉടമയ്ക്കോ, പമ്പിലെ ജീവനക്കാരനോ ഇതിനെ സംബന്ധിച്ച് കാര്യമായ അറിവില്ലെന്നതും ലീക്ക് തുടരാന്‍ ഇടയാക്കി.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സുനില്‍ വിവരമറിഞ്ഞ് നിലയത്തില്‍ അറിയിച്ചതിനെതുടര്‍ന്ന് അസി.സ്റ്റേഷന് ഓഫീസര്‍ പി. സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ പി.ആര്. സോജു, ടി.വിജീഷ്,എം. ജി. അശ്വിന് ഗോവിന്ദ്,വി. വിനീത്,ഹോംഗാര്‍ഡ് എ. സി.അജീഷ് എന്നിവര്‍ സ്ഥലത്തെത്തി .സേനാംഗങ്ങളായ വിനീത് സോജു എന്നിവര്‍ കിടന്നുകൊണ്ട് വാഹനത്തിന്നടിയിലേക്ക് കയറി രണ്ട് സിലിണ്ടറുകളുടേയും വാല്‍വുകള്‍ അടച്ച് ഗ്യാസ് ലീക്ക് അവസാനിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.