Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദുമ സ്‌കൂളിലെ സഹപാഠികള്‍ ചേര്‍ന്ന് നടത്തിയ നെല്‍കൃഷിയില്‍ നൂറ്‌മേനി വിളവ്

07 Oct 2024 18:26 IST

- enlight media

Share News :

ഉദുമ: പലരും കൃഷി ചെയ്യാതെ വെറുതെ വിട്ടിരിക്കുന്ന വയലില്‍ ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 1981 എസ്എസ്എല്‍സി ബാച്ചിലെ സഹപാഠികള്‍ ചേര്‍ന്ന് നടത്തിയ നെല്‍കൃഷി വിളവെടുപ്പ് നടത്തി. ഉദുമ കൃഷി ഭവന്റെ കീഴിലുളള ബാര വെളളച്ചാല്‍, പാലോടം പാടശേഖരത്തിലെ തരിശായി കിടന്ന 35 സെന്റ് വയലിലാണ് സഹപാഠികള്‍ ഒത്ത്ചേര്‍ന്ന് നെല്‍കൃഷിയിറക്കിയത്. തുടര്‍ച്ചയായ മൂന്നാംവര്‍ഷത്തെ കൃഷിക്ക് ആവശ്യമായ ജയ നെല്‍വിത്ത് കഴിഞ്ഞവര്‍ഷം നടത്തിയ കൃഷിയില്‍ നിന്നാണ് ഇവര്‍ ശേഖരിച്ചത്. പരമ്പരകതമായി ചെയ്ത് വന്നിരുന്ന നെല്‍കൃഷി പലകരണത്താലും നഷ്ടമായിട്ടും കര്‍ഷകര്‍ ഉപേക്ഷിക്കപെടുന്ന ഇക്കാലത്ത് ഇവരുടെ ഈ സംരംഭം മറ്റുളളവര്‍ക്ക് മാതൃകയാണ്. ഉദുമ കൃഷിഭവന്റെ ഈ വര്‍ഷത്തെ യുവ കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച ദിനേശന്‍ മുല്ലച്ചേരി വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിച്ചു. നെല്ല് വിളഞ്ഞ് കൊയ്യാനായ സമയത്ത് പക്ഷികള്‍ കൂട്ടത്തോടെ വന്നു കതിര് കൊത്തികൊണ്ട് പോകുന്നതിന് പുറമെ കാട്ടുപന്നികള്‍ വന്ന് നശിപ്പിച്ചിരിക്കുന്നതും പതിവായിട്ടുണ്ടായിരുന്നുവെന്നും ഇതെല്ലാം മറികടന്ന് നല്ലവിളവ് ലഭിച്ചിട്ടണ്ടെന്നും കൃഷിക്ക് ചുക്കാന്‍ പിടിച്ച കൂട്ടായ്മ കണ്‍വീനര്‍ പുരുഷോത്തമന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷവും നടത്തിയ കൃഷിയില്‍ നിന്ന് ലഭിച്ച അരി ഉപയോഗിച്ച് സ്‌കൂളില്‍ പുത്തരി സദ്യ ഒരുക്കിയിരുന്നു. കൂടാതെ ഗുരുനാഥന്മാര്‍ക്ക് സൗജന്യമായി ഗുരുദക്ഷിണയായി അരിയും നല്‍കിയിരുന്നു. ഇതിനു പുറമെ ബാക്കിവന്ന അരി സഹപാഠികള്‍ക്ക് വിതരണവും നടത്തിയിരുന്നു. പതിവ് പൊലെ ഈവര്‍ഷവും സ്‌കൂളില്‍ പുത്തരി നടത്തുവാനും ബാക്കിയുളള അരി സഹപാഠികള്‍ക്ക് വിതരണം ചെയ്യാനുമാണ് ഇവരുടെ ഉദ്ദേശം. ഉദ്ഘാടന ചടങ്ങില്‍ ബാച്ച് കമ്മിറ്റി പ്രസിഡന്റ് എച്ച് ഹരിഹരന്‍ അദ്യക്ഷത വഹിച്ചു. സെക്രട്ടറി രത്നാകരന്‍, ജൊയിന്റ് കണ്‍വീനര്‍ നാരായണന്‍ വേങ്ങയില്‍, സഹപാഠികളായ അശോക് കുമാര്‍ ടി പി, ഭാസ്‌കരന്‍ മുക്കുന്നോത്, രാഘവന്‍, വത്സല, നസിറ, ഹനീഫ, കണ്ണന്‍ സി കെ എന്നിവര്‍ സംസാരിച്ചു. വിശ്വനാഥന്‍, ഭാസ്‌കരന്‍ കെ വി, മൊയ്ദീന്‍, കരുണാകരന്‍, വിജയരാഘവന്‍, കരുണാകരന്‍ ഒഴിഞ്ഞവളപ്പ്, ഹംസ, തമ്പാന്‍ നായര്‍, സലാവുദ്ധീന്‍, നാരായണന്‍, രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍, ഭാസ്‌ക്കരന്‍ ഓ ടി എന്നിവര്‍ കെയ്തുത്സവത്തിന് നേതൃത്വം നല്‍കി.

Follow us on :

More in Related News