Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജന സംരക്ഷണ ബോധവത്ക്കരണം സംഘടിപ്പിച്ചു .

01 Oct 2024 13:27 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലോക വയോജന ദിനത്തോടനുബന്ധിച്ച് നഗരസഭ വയോമിത്രം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം ബസ്‌റ്റാന്‍ഡില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു .ബോധവല്‍ക്കരണ പരിപാടി ചെയര്‍പേഴ്സണ്‍

കെ.ജാനകീദേവി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍

മൂസ പതിയില്‍, ,ജനമെെത്രി ബീറ്റ് ഓഫീസര്‍ ബിനു രാമചന്ദ്രന്‍ , വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ദേവിക.എം, സജിത്.എ.ആര്‍, അഞ്ജു.ബി,ദിവ്യ.സി എന്നിവര്‍ സന്നിഹിതരായിരുന്നു . ബോധവല്‍ക്കരണത്തിൻ്റെ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ,പോസ്റ്റര്‍ പ്രചരണം എന്നിവ നടന്നു. മുതിര്‍ന്ന രണ്ട് ബസ് യാത്രികരെ സംരക്ഷണ സന്ദേശം പകര്‍ന്ന് ആദരിച്ചു.

വയോജന സംരക്ഷണ പ്രതിജ്ഞയെടുത്ത് നൂറ് കണക്കിന് പേര്‍ വയോജന സംരക്ഷണ ബാനറിൽ ഒപ്പ് വച്ചു.

Follow us on :

More in Related News