Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 10:03 IST
Share News :
ആരാമ്പ്രം ജി എം യു പി സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ നേതൃത്വം നൽകണമെന്നാവശ്യപ്പെട്ട് പി ടി എ ഭാരവാഹികൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷിന് നിവേദനം നൽകുന്നു
ആരാമ്പ്രം : മടവൂർ ഗ്രാമപഞ്ചായത്തിലെ നൂറ്റാണ്ട് പാരമ്പര്യമുള്ള ആരാമ്പ്രം ജി എം യു പി സ്കൂളിനെ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. മടവൂർ ഗ്രാ മപഞ്ചായത്തിൽ സർക്കാർ ഹൈസ്കൂൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്.
തൊട്ടടുത്ത കിഴക്കോത്ത്, നരിക്കുനി, കുന്ദമംഗലം, കുരുവട്ടൂർ, ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും സർക്കാർ ഹൈസ്കൂകൂളുകൾ ഉള്ളപ്പോഴാണ് മടവൂരിൽ മാത്രം അതില്ലാത്തത്.
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ മാത്രമാണ് മടവൂരിൽ എയിഡഡ് മേഖലയി ലുള്ളത്. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ വേണ്ട ഇടപെടലുകൾ നടത്താനും ആവശ്യ നടപടി സ്വീകരിക്കാനും മടവൂർ ഗ്രാമപഞ്ചായത്തിനോട് പി ടി എ കമ്മിറ്റി ആവശ്യപ്പെട്ടു.
പി ടി എയുടെ നേതൃത്വ ത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷിന് നിവേദനം സമർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൻ ഷൈനി തായാട്ട്, മെമ്പർ മുഹമ്മദ് പുറ്റാൾ, പി ടി എ പ്രസിഡന്റ് മുഹമ്മദ് പൂളക്കാടി, എം പി ടി എ പ്രസിഡന്റ് ഹിസ്ബാന ഫൈസൽ, എസ് എം സി. ചെയർമാൻ മുസ്തഫ ടി, എസ് എസ് ജി കൺവീനർ എൻ ഖാദർ മാസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് ജാഫർ എ കെ, പി ടി എ മെമ്പർ സിദ്ദിഖ് എം സംബന്ധിച്ചു
Follow us on :
More in Related News
Please select your location.