Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുടേൺ ഇന്ത്യ കവർ റിലീസ് ചെയ്തു

21 Jan 2026 12:17 IST

NewsDelivery

Share News :

യൂത്തീഗ് സംസ്ഥാന ട്രഷറർ പി. ഇസ്‌മായിലിൻ്റെ പുതിയ പുസ്‌തകം 'യുടേൺ ഇന്ത്യ'യുടെ കവർ റിലീസ് കോഴിക്കോട് പ്രസ്ക്ലബ്ബിൽ വെച്ച് നടന്നു. ജനസംഖ്യ മാനദണ്ഡമാക്കിയുള്ള മണ്ഡലപുനർനിർണയത്തിലെ അപകടങ്ങൾ, വോട്ട് മോഷണം, പശുരാഷ്ട്രീയം. മണിപ്പൂർ കലാപം, ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ശാസ്ത്ര വിരുദ്ധ സമീപനങ്ങൾ, ഹിന്ദുത്വവും ഹൈന്ദവ തയും തമ്മിലുള്ള മാറ്റങ്ങൾ, ക്രൈസ്തവ പീഡനങ്ങൾ, പൗരത്വ വെല്ലുവിളികൾ, മാധ്യമ സ്വാതന്ത്ര്യ നിഷേധങ്ങൾ. ഒറ്റത്തെരഞ്ഞെടുപ്പിലെ ഒളിഅജണ്ടകൾ തുടങ്ങി വർത്തമാന ഇന്ത്യ ചർച്ചചെയ്യുന്ന വിഷയങ്ങളാണ് പ്രധാനമായും ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വിദ്യാർഥികളുടെ പഠനകുടിയേറ്റവും സ്‌കൂൾ കലോത്സവം അപ്പീൽ മേളകളായി മാറുന്നതിലെ ആശങ്കകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സാമൂഹ്യ പ്രശ്‌നങ്ങളും പുസ്‌തകം ചർച്ച ചെയ്യുന്നുണ്ട്. വിവിധ സമയങ്ങളിൽ ചന്ദ്രിക ദിനപത്രത്തിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചുവന്ന ലേഖന ങ്ങളുടെ സമാഹാരമാണ് പുസ്‌തകം. എം എൻ കാരശ്ശേരി മാഷിൻ്റെ അവതാരികയോടുകൂടിയ ഗ്രന്ഥം ഒലിവ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്‌തക പ്രകാശനം ജനുവരി 31ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കെ പി കേശവമേനോൻ ഹാളിൽ വെച്ച് നടക്കും

Follow us on :

More in Related News