Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 21:57 IST
Share News :
മേപ്പയൂർ: വയനാട് പുനരധിവാസത്തിനായി മേപ്പയൂർപഞ്ചായത്ത് മുസ് ലിം ലീഗ് നേതൃയോഗം കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു.
ആഗസ്ത് 6ന് 13 ശാഖകളിലും വിപുലമായ യോഗങ്ങൾ ചേരാനും7,8 തിയ്യതികളിൽ ശാഖകളിൽ ഗൃഹസമ്പർക്ക പരിപാടി നടത്താനും വെള്ളിയാഴ്ച പള്ളിയും,ശനി,ഞായർ ദിവസങ്ങളിൽ അങ്ങാടികളിലും പൊതു കലക്ഷൻ നടത്താനും തീരുമാനിച്ചു.പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ് ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് ടി.എം. അബ്ദുള്ള അധ്യക്ഷനായി.പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറർ കെ.എം.എ. അസീസ് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ,ഖത്തർ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട്,ഇല്ലത്ത് അബ്ദുറഹിമാൻ,കീഴ്പോട്ട് അമ്മത്,മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാൻ
,വി .മുജീബ്,കീഴ്പോട്ട് .പി.മൊയ്തി,പി.ടി .അബ്ദുള്ള,
റിയാസ് മലപ്പാടി,എം.കെ .ഫസലുറഹ്മാൻ,അജ്നാസ് കാരയിൽ,കെ.പി. അബ്ദുൽസ്സലാം,കെ.പി മൊയ്തി,അജ്മൽ നരക്കോട്,ടി.എൻ. അമ്മത്,
ഇബ്രാഹിം വടക്കുമ്പാട്ട് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.