Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 17:07 IST
Share News :
കോട്ടയം: സ്വകാര്യ ബസുകളുടെ മത്സര ഓട്ടം പതിവ് കാഴ്ചയാകുന്നിടത്ത് ഒരു വേറിട്ട കാഴ്ച. ബസിനുള്ളിൽ കുഴഞ്ഞു വീണ വയോധികന് രക്ഷകരായി ബസ് ജീവനക്കാർ. വയോധികനെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ചാണ് ജീവനക്കാർ മടങ്ങിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോകുകയായിരുന്ന പാലാ നീലൂർ സ്വദേശിയെയാണ് പാലായിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്. മുണ്ടക്കയം - പാലാ - മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി മോട്ടോഴ്സ് ജീവനക്കാരാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്.
തിങ്കളാഴ്ച നിറയെ യാത്രക്കാരുമായി പോയ ബസ് മുത്തോലിയിൽ എത്തിയപ്പോഴാണ് വയോധികൻ ബസിൽ കുഴഞ്ഞ് വീണത്. സീറ്റിൽ നിന്നു കുഴഞ്ഞുവീണയാൾ അപസ്മാര ലക്ഷണം കാണിച്ചതോടെ ഉടനെ തന്നെ ബസ് നിർത്തി കണ്ടക്ടർ ഷൈജു ആർ, ഡ്രൈവർ റിൻഷാദ് എന്നിവർ ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ശേഷം യാത്രക്കാരുമായി ബസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇടയ്ക്ക് സ്റ്റോപ്പിൽ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാർക്ക് ഒപ്പം നിന്നു. രോഗിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ച് പോയി യാത്രക്കാരെ അതത് സ്റ്റോപ്പുകളിൽ ഇറക്കി യാത്ര തുടർന്നു. കണ്ടക്ടർ ഷൈജുവും ഡ്രൈവർ റിൻഷാദും മുണ്ടക്കയം - മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന എം.ആൻഡ്.എം എന്ന ബസിലെ ജീവനക്കാരാണ്. ഈ റൂട്ടിൽ പകരം ഓടാനെത്തിയതാണ് ഷാജി മോട്ടോഴ്സ്.
Follow us on :
Tags:
More in Related News
Please select your location.