Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 12:20 IST
Share News :
ഇടുക്കി: ഏഴ് വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ വാഴത്തോപ്പ് കത്തീഡ്രല്‍ കവാടം റോഡ് തകര്‍ന്നു. അടിമാലി - കുമളി ദേശീയ പാതയിലേയ്ക്കുള്ള തിരക്കേറിയ ഗ്രാമീണ ലിങ്ക് റോഡാണിത്. ഹയര്‍ സെക്കന്‍ഡറി മുതല്‍ അംഗന്‍വാടികള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രധാന സഞ്ചാര പാതയാണിത്. പഞ്ചായത്ത്, കൃഷി ഓഫീസുകളിലേയ്ക്ക് എത്തുന്നവരും ആശ്രയിക്കുന്നതും ഈ റോഡിനെത്തന്നെയാണ്. ജില്ലാ കേന്ദ്രത്തിലെ പ്രധാന ആരാധനാ കേന്ദമായ വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയുടെ പേരില്‍ത്തന്നെ അറിയപ്പെടുന്ന റോഡാണ് അധികാരികളുടെ അവഗണയ്ക്ക് വശം ചേരുന്നത്. തീര്‍ഥാടന കേന്ദ്രമായി ഇടുക്കി രൂപത പ്രഖ്യാപിച്ചിട്ടുള്ള കത്തീഡ്രല്‍ പള്ളിയിലേയ്ക്ക് എത്തുന്നവരും റോഡിന്റെ ദുരവസ്ഥ മൂലം ക്ലേശിക്കുന്നു. റോഡിന്റെ കവാടത്തിലാണ് അപകട സാഹചര്യം കൂടുതലുള്ളത്. ലിങ്ക് റോഡിലേയ്ക്ക് വാഹനങ്ങള്‍ തിരിഞ്ഞ് കയറുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വേഗത കുറയ്‌ക്കേണ്ടി വരുന്നു. ഇത് അപകങ്ങള്‍ക്ക് വഴിവയ്ക്കുന്നു. ഇത്തരം അപകടങ്ങള്‍ ഇവിടെ പതിവാണ്. പ്രധാന റോഡില്‍ ബസ് വേ ഒരുക്കിയാല്‍ ഇത്തരം അപകടം ഒഴിവാക്കാം. ലിങ്ക് റോഡിന്റെ കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷന്‍ ഭാഗത്ത് കോണ്‍ഗ്രീറ്റിങ് നടത്തേണ്ടത് അനിവാര്യമാണ്. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തിയ റോഡിന്റെ പല ഭാഗത്തും മെറ്റല്‍ ഇളകി നശിച്ചിട്ടുണ്ട്. കോണ്‍വെന്റ് ഭാഗത്തുള്ള ഇടുങ്ങിയ കലുങ്കും മറ്റൊരു ഭീഷണിയാണ്. കലുങ്കിന്റെ കല്‍ക്കെട്ട് റോഡിലേയ്ക്ക് ഇറങ്ങിയാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭീഷണികള്‍ ഒഴിവാക്കി റോഡ് അടിയന്തിരമായി അറ്റ കുറ്റപ്പണി നടത്തണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
Follow us on :
More in Related News
Please select your location.