Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 20:51 IST
Share News :
മുക്കം : സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ എം വിജയരാഘവന്റെ വർഗീയ പരാമർശവും അതിനെ ശരി വെച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റു നേതാക്കളും ഏറ്റുപറഞ്ഞതും സി പി എം വർഗ്ഗ രാഷ്ട്രീയത്തിൽ നിന്നും വർഗീയ രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നു എന്നതിൻ്റെ തെളിവാണെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സലാഹുദ്ധീൻ ചേളന്നൂർ ആരോപിച്ചു.വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം നേതൃസംഗമം നോർത്ത് കാരശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിംകള്‍ക്കെതിരേ ഉപയോഗിക്കുന്ന വംശീയവിദ്വേഷം കലര്‍ന്ന ഇത്തരം പ്രയോഗങ്ങൾ ആര്‍എസ്എസ്സുമായി സമീകരിക്കുന്നതിന്റെ ഭാഗമായാണ് അവരത് ഉപയോഗിക്കുന്നത്.
മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസുദ്ദീൻ പി കെ , ട്രഷറർ ലിയാക്കത്തലി മുറമ്പാത്തി, ഷാഹിന ടീച്ചർ , ഇ കെ കെ ബാവ , അബ്ദുറഹ്മാൻ എം വി എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.