Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വലാത്തും മജ്ലിസുന്നൂർ വാർഷിക ദുആ സമ്മേളനവും നവംബർ 24, 25 ന്

23 Nov 2024 20:14 IST

Jithu Vijay

Share News :


താനൂർ: ഒഴൂർ ഓണക്കാട് ബദരിയ ജുമാമസ്ജിദിന് സമീപം ശൈഖുന മരക്കാർ ഉസ്താദ് നഗറിൽ ഇന്നും നാളെയുമായി (ഞായർ , തിങ്കൾ ദിവസങ്ങളിലായി സ്വലാത്തും മജ്ലിസുന്നൂർ വാർഷിക ദുആ സമ്മേളനവും നടക്കുമെന്ന് സംഘാടകർ താനൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കുന്ന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത മുഖ്യപ്രഭാഷണം നിർവഹിക്കും. ഹാഫിള് അബ്ദുൽ അസീസ് കട്ടുപ്പാറ മജ്ലിസുന്നൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. തിങ്കളാഴ്ച ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകുന്ന നൂറെ അജ്മീർ ആത്മീയ മജ്‌ലിസ് ഫക്രുദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. സമീപ പ്രദേശങ്ങളിലെ പള്ളികളിലെ ഖത്വീബുമാരും പൗരപ്രമുഖരുമുൾപ്പെടെ ധാരാളം വിശ്വാസികൾ പരിപാടിയിൽ  സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരിയും സ്ഥലം ഖത്വീബുമായ അഫ്സൽ ഫൈസി, ചെയർമാൻ ജലീൽ ഓണക്കാട്, കൺവീനർ ടി.പി. അബ്ദുല്ലത്തീഫ്, വൈസ് ചെയർമാൻ ആബിദ് ദാരിമി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News