Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും ഖാളി സ്വീകരണവും നടന്നു

23 Dec 2024 21:52 IST

Jithu Vijay

Share News :



തിരൂരങ്ങാടി : ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് സമീപം പുനര്‍ നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ളുഹര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു.  

തുടര്‍ന്ന് മമ്പുറം മഹല്ല് ഖാളിയായ സ്വാദിഖലി തങ്ങള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ ഖാളിക്ക് തലപ്പാവ് അണിയിച്ചു. മഹല്ല് സെക്രട്ടറി എ.കെ മൊയ്തീന്‍ കുട്ടി സ്ഥാനവസ്ത്രം ധരിപ്പിക്കുകയും പ്രസിഡന്റ് പി.കെ ഇബ്രാഹീം ഹാജി ഷാള്‍ അണിയിക്കുകയും ചെയ്തു.  


ഏറെ പഴക്കമേറിയ പള്ളി ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലും മമ്പുറം ഇഹ്‌സാസുല്‍ ഇസ്ലാം സംഘത്തിന്റെയും നിരവധി അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിലുമാണ് ആധുനിക രീതിയില്‍ പുതുക്കി പണിതത്.


സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, യു. ശാഫി ഹാജി ചെമ്മാട്, കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ, മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ടി.കെ ഹാശിഫ് ഹുദവി, നാഇബ് ഖാളി വി.പി കോയക്കുട്ടി തങ്ങള്‍, എം. ഇബ്‌റാഹീം ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുറശീദ്, എ.പി അബ്ദുല്‍ മജീദ് ഹാജി തുടങ്ങിയ ദാറുല്‍ഹുദാ, മമ്പുറം മഖാം, മമ്പുറം ഇഹ്‌സാസുല്‍ ഇസ്്‌ലാം സംഘം ഭാരവാഹികളും പ്രവര്‍ത്തകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.



Follow us on :

More in Related News