Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് നഴ്സസ് സംഗമവും ആദരിക്കലും നടത്തി.

15 Jan 2025 08:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി: കോവിഡ് വന്നാലും നിപ വന്നാലും പരിചരണം ആവശ്യമുള്ള കിടപ്പ് രോഗികളോട് ഏറെ അടുത്ത്  ഇടപഴകുകയും ചികിൽസ നൽകുകയും ചെയ്യുന്ന സർക്കാർ ജീവനക്കാരായി ഇത് വരെ പരിഗണിക്കാത്ത കുറഞ്ഞ വേതനവും വാങ്ങി ജോലി ചെയ്യുന്ന പാലിയേറ്റീവ് നഴ്സുമാരുടെ ജില്ലാ സംഗമവും ആദരിക്കലും നടത്തി.

പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ പങ്കെടുത്തു.


ചടങ്ങ് പി.അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ കേരള ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത, തിരൂരങ്ങാടി മുനിസിപ്പൽ ആരോഗ്യ ചെയർമാൻ സി.പി.ഇസ്മായിൽ, ജീവകാരുണ്യ പ്രവർത്തകൻ ഡോ: കബീർ മച്ചി ഞ്ചേരി, ആശുപത്രി സുപ്രണ്ട് ഡോ : പ്രഭുദാസ്, ജെ.സി.ഐ. കുന്നുംപുറം ഭാരവാഹികളായ സുരേഷ് , അരുൺ , അബ്ദു റഹീം പൂക്കത്ത് പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി സുനിത ടി.പി. സ്വാഗതവും ട്രഷറർ സജ്ന തിരൂരങ്ങാടി നന്ദിയും പറഞ്ഞു. പാലിയേറ്റീവ് നഴ്സുമാർക്കുള്ള ഉപഹാര സമർപ്പണം പി.അബ്ദുൽ ഹമീദ് എം.എൽ.എ.യും, ഡോ: കബീർ മച്ചിഞ്ചേരിയും നിർവ്വഹിച്ചു.

Follow us on :

More in Related News