Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 10:26 IST
Share News :
കൊണ്ടോട്ടി : വില്പനയ്ക്ക് എത്തിച്ച ലഹരി മരുന്നുമായി യുവാവിനെ ഡാൻസാഫ് ടീം പിടികൂടി.തേഞ്ഞിപ്പലം പെരുവള്ളൂർ നടുക്കര സ്വദേശി നൗഷാദലി (38) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 4 ഗ്രാമോളം എം ഡി എം എയും ബ്രൗൺ ഷുഗറും കണ്ടെടുത്തു. കാറിൽ കറങ്ങി നടന്ന് വില്പന നടത്തി വരുന്നതിനിടെ യാണ് ഇയാൾ പിടിയിലായത്. തമിഴ്നാട് കോയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിലാണ് ഇയാൾ തമിഴ്നാട്ടിൽ നിന്നും ലഹരി മരുന്ന് കടത്തിയിരുന്നത്. 5 മാസം മുൻപ് കാറിൽ കടത്തിയ കഞ്ചാവുമായി കോയമ്പത്തൂരിൽ വെച്ച് തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയിരുന്നു. 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കോയമ്പത്തൂരിൽ വെച്ച് മുൻപും ലഹരി വസ്തുക്കൾ കടത്തിയതിന് ഇയാൾ പിടിയിലായിരുന്നു. ലഹരി കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. മലപ്പുറം ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി സന്തോഷ്, ഡാൻസാഫ് എസ് ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
ഫോട്ടോ : നൗഷാദലി
Follow us on :
Tags:
More in Related News
Please select your location.