Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്റ്റർമാരെയും ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ആദരിച്ചു

04 Jul 2024 12:35 IST

Enlight Media

Share News :

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്‌സ് ഡേ & ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഡേ ആഘോഷിച്ചു. Honoring Compassion & Precision - the champions of health & wealth എന്ന പേരിൽ നടത്തിയ ചടങ്ങിൽ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ കാവൽക്കാരായ ഡോക്റ്റർമാരെയും സമ്പദ് വ്യവസ്ഥയുടെ അമരക്കാരായ ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ആദരിച്ചു. സമൂഹത്തിൽ ഡോക്ടർമാരുടെയും ചാർട്ടേഡ് അ‌ക്കൗണ്ടന്റുമാരുടെയും പങ്കിനെക്കുറിച്ച് ശ്രീ. ഇബ്രാഹിം പി. ആമുഖ പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന വെബ്ബിനാറിൽ മെയ്ത്ര ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ആയ ഡോ. ശബാന സിദ്ധീഖ് സാമൂഹികാരോഗ്യ രംഗത്തെ പുത്തൻ ആശയങ്ങളെ കുറിച്ചും അവ നടപ്പിലാക്കുന്നതിൽ ഡോക്റ്റർമാരുടെ പങ്കിനെക്കുറിച്ചും, ചാർട്ടേഡ് അക്കൗണ്ടന്റും HP Inc. ഗ്ലോബൽ ടാക്‌സ് മാനേജരും ലീഡർഷിപ്പ് & കരിയർ കോച്ചുമായ CA ലൗലി കെ. കുടുംബ-വ്യാപാര മേഖലകളിൽ നികുതികളിലെ സങ്കീർണ്ണതകൾ ലഘൂകരിക്കുന്നതിനുള്ള വഴികളെക്കുറിച്ചും സംസാരിച്ചു. റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് .ഇബ്രാഹിം പി. അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി റോഷൻ ജോൺ സ്വാഗതവും ട്രഷറർ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News