Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് മദ്യക്കമ്പനിയുടെ പ്ലാൻ്റ് തുടങ്ങരുത് : സോഷ്യലിസ്റ്റ് പഠന കേന്ദ്രം

12 Feb 2025 17:19 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :പാലക്കാട് ബ്ലൂ വറി പ്ലാൻ്റ് തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് സോഷ്യലിസ്റ്റ് പoന കേന്ദ്രം പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ പാലക്കാട് വലിയ തോതിലുള്ള ജലക്ഷാമം നേരിടുകയാണ്. ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് പറയുമ്പോൾ പോലും ഭാവിയിൽ അതിനുള്ള സാധ്യതതള്ളിക്കളയാൻ ആവില്ല. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി ജലചൂഷണം നടത്താൻ ശ്രമിച്ചപ്പോൾ എം.പി. വിരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൻ ലോക ജല സമ്മേളനം ഉൾപ്പെടെയുള്ള സമരം നടത്തിയതിൻ്റെ ഭാഗമായാണ് കമ്പനി പിൻമാറിയതെന്നും അതുപോലുള്ള പ്രതിരോധം ഉയർത്തേണ്ടിവരുമെന്നും ജനറൽ ബോഡി യോഗം മുന്നറിയിപ്പു നൽകി. ആർ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡൻ്റ് പി. മോനിഷ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അദ്ധ്യക്ഷനായി. ജന. സെക്രട്ടറി അഷറഫ് വള്ളോട്ട്, പി.സി.സതീഷ്, വി.പി. ദാനിഷ്, കെ.എം പ്രമീഷ്, കെ.ടി. പ്രമോദ്, ബബീഷ് കുട്ടോത്ത്, കെ.എം. മുരളീധരൻ, ഒ.എം രാധാകൃഷ്ണൻ, ശശി . ടി . ചെറുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായിസുനിൽ ഓടയിൽ(ചെയർമാൻ),പി.സി. സതീഷ്, ശശി . ടി . ചെറുവണ്ണൂർ (വൈസ് പ്രസിഡൻ്റുമാർ),അഷറഫ് വള്ളോട്ട് ( ജന. സെക്രട്ടറി)ഒ.എം. രാധാകൃഷ്ണൻ, കെ.വി.ഷിജു (സെക്രട്ടറിമാർ),കെ.വി. വിനീതൻ (ട്രഷർ ).

Follow us on :

Tags:

More in Related News