Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യെച്ചൂരിയുടെ നിര്യാണത്തിൽ മേപ്പയ്യൂരിൽ സർവകക്ഷി അനുശോചനം

15 Sep 2024 13:02 IST

Preyesh kumar

Share News :

മേപ്പയ്യൂർ: സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ച് മേപ്പയ്യൂരിൽ സർവ്വകക്ഷി നേതൃത്വത്തിൽ മൗനജാഥ നടന്നു. മേപ്പയ്യൂർ ടൗണിൽ ബസ്സ് സ്റ്റാൻ്റ് പരിസരത്തു നടന്ന അനുശോചനയോഗത്തിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു.

കെ. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി. പി .അബൂബക്കർ, 

ഡി സി സി സെക്രട്ടറി ഇ. അശോകൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

ടി.കെ.എ.ലത്തീഫ് , സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ,ജനതാദൾ സംസ്ഥാന

സെക്രട്ടറി കെ ലോഹ്യ,,ബി ജെ പി നേതാവ്

വി സി ബിനീഷ്,എൻ.സി.പി. മണ്ഡലം പ്രസിഡണ്ട് മേലാട്ട് നാരായണൻമേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന,എൻ എം ദാമോദരൻ

തുടങ്ങിയവർ സംസാരിച്ചു. പി.പി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Follow us on :

Tags:

More in Related News