Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർഡ് എ ഡെ

07 Apr 2025 15:13 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വാർഡ് എ ഡെ പ്രോഗ്രാമിന്റെ മേപ്പയൂർ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 17 ൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അയൽസഭ കൺവീനർ രാജൻ കറുത്തേടത്തിന് രേഖകൾ നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.വികസന സമതി കൺവീനർ കെ.കെ. സുനിൽകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പങ്കജൻ,ജെ എച്ച് ഐ പി.ടി.ഉഷാ കുമാരി, ആശാവർക്കർ ലത, അയൽ സഭ കൺവീനർമാരായ നാഗത്തു സുധാകരൻ, ബാബു നെയ്തല, ശോഭ ആയലാട്ടു,എ.പി.ധന്യ. മുൻ മെമ്പർ എം.കെ. സുമതി,ജെ എച്ച് ഐ ലജിമ എന്നിവർ സംസാരിച്ചു. ഒമ്പത് അയൽ സഭകളിലായി കിടക്കുന്ന വാർഡിലെ മുഴുവൻ വീടുകളും 18 സ്കോഡുകൾ ആക്കി മാറ്റി വീടുകൾ കയറിയിറങ്ങി ആരോഗ്യ സർവേ നടത്തുന്നതാണ് പദ്ധതി.

Follow us on :

Tags:

More in Related News