Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവണ്ണൂർ പാലാട്ട് ഗവ. യുപി സ്കൂളിൽ ഓണത്തിന് ഒരു മുറം പൂക്കളും പച്ചക്കറികളും പദ്ധതിക്ക് തുടക്കം

23 Jul 2024 14:28 IST

Enlight Media

Share News :

റോട്ടറി കാലക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കുന്നത്

തിരുവണ്ണൂർ- പാലാട്ട് ഗവ. യുപി സ്കൂളിൽ ഓണത്തിന് ഒരു മുറം പൂക്കളും പച്ചക്കറികളും പദ്ധതിക്ക് തുടക്കം. റോട്ടറി കാലിക്കറ്റ് സൺറൈസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി ഗ്രീൻ വെജിന്റെ സഹായമുണ്ട്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളും റോട്ടറി ക്ലബ്ബ് പ്രവർത്തകരും തൈകൾ നട്ടു. റോട്ടറി കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് ഇബ്രാഹിം പി ഉദ്ഘാടനം നിർവഹിച്ചു. സിദ്ധീഖ് തിരുവണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റോട്ടറി സോണൽ കോർഡിനേറ്റർ ക്യാപ്റ്റൻ ഹരിദാസ്, സൺറൈസ് മുൻ പ്രസിഡന്റ് ധനേഷ് സിവി, കൃഷി അസിസ്റ്റന്റ് പി നാരായണൻ, കർഷകൻ കുഞ്ഞാലി, കാർഷിക ക്ലബ്ബ് കോർഡിനേറ്റർ സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി രമാദേവി സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News