Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 22:49 IST
Share News :
വൈദ്യരങ്ങാടി :
ഭാഷാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് രാമനാട്ടുകര ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ മുപ്പത്തിരണ്ടു വർഷക്കാലത്തെ അധ്യാപക ജീവിതം സാർത്ഥകമാക്കി ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായി വിരമിക്കുന്ന എ.കെ.നസീർ മാസ്റ്റർക്ക് പ്രൗഢമായ യാത്രയയപ്പ് നൽകി.
രാമനാട്ടുകര,വൈദ്യ രങ്ങാടി,പുല്ലുകുന്ന്, ഇടിമുഴിക്കൽ, ചേലേമ്പ്ര,പുതുക്കോട്, ഐക്കരപ്പടി, പേങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ നസീർ മാസ്റ്ററുടെ സൗഹൃദ വലയങ്ങളും സഹപ്രവർത്തകരായ അധ്യാപകരും ശിഷ്യഗണങ്ങളും ചേർന്ന 'രാമനാട്ടുകര സൗഹൃദ സംഘ'മാണ് സംഗമം ഒരുക്കിയത്.
വൈദ്യരങ്ങാടിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരസമർപ്പണവും ടി.വി. ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ പാച്ചീരി സൈതലവി അധ്യക്ഷനായി.
രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്പ അനുമോദന പത്രം കൈമാറി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹിമാൻ പൊന്നാടയണിയിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ്,ചെറുകാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആഷിഖ് പുത്തൂപ്പാടം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. ഖൈറുന്നിസ, മുനിസിപ്പൽ കൗൺസിലർ പി. അൻവർ സാദിഖ്, സ്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി സത്യൻ നീലാട്ട്, പ്രിൻസിപ്പാൾ എം. സുനിൽ, പി.ടി.എ. പ്രസിഡണ്ട് കെ. ചന്ദ്ര ദാസൻ,എൻ. അച്ചു,കെ.ഐ ഇസ്മായിൽ മാസ്റ്റർ പൂക്കോട്ടൂർ, പി.കെ.ഗോവിന്ദ് രാജ്, പ്രസാദ് ചന്ദ്രൻ മാസ്റ്റർ, വേലായുധൻ പന്തീരാങ്കാവ്, കെ.മനോജ് കുമാർ, കെ.ബൈജു മാസ്റ്റർ, സാറ ടീച്ചർ, കെ.പി മുഹമ്മദലി, പി.എം അജ്മൽ,പാച്ചീരി അലി,ബഷീർ ബ്യൂട്ടി, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,എ.വി.എ ഗഫൂർ, എൻ.എം ജാഫർ, സി.ഹംസ, പി.പി ബഷീർ, പി.എ സലീം മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പി.വി.എ ജലീൽ സ്വാഗതവും അബ്ദുൽ കരീം പുല്ലുകുന്ന് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.