Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവൂർ തെങ്ങിലക്കടവ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

16 Jul 2024 14:26 IST

UNNICHEKKU .M

Share News :


മുക്കം: മാവൂർ തെങ്ങിലക്കടവ് -പൈപ്പ് ലൈൻ റോഡിൽ മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണു. ഇതേറോഡിൽ പ്രളയജലം കയറി റോഡ് ഗതാഗതം തടസ്സപ്പെട്ടു കിടക്കുകയാണ്. ഇരട്ട ദുരിതത്തിലാണ് പ്രദേശവാസികൾ ' ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മരം വീണ സംഭവം. വിവരമറിഞ്ഞ് മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന മരം മുറിച്ചു മാറ്റി. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ വൈ. പി. ഷറഫുദ്ധീൻ, ആർ. മിഥുൻ, ടി. പി. ഫാസിൽ അലി, പി. നിയാസ്, ടി. പി. അനീഷ്, എൽബി, കെ. എസ്. വിജയകുമാർ എന്നിവരാണ് മരം മുറിച്ചു മാറ്റിയത്.

Follow us on :

More in Related News