Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി നഗരസഭയിലെ എസ് .സി ഫണ്ടുകളിൽ വിജിലൻസ് അന്വേഷണം നടത്തണം: സിപിഐ

03 Jan 2025 11:19 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ബജറ്റുകളിൽ പ്രഖ്യാപിക്കുന്ന എസ്. സി ഫണ്ടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് സിപിഐ എൻഎച്ച് കോളനി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനിയാണ് നെടിയിരുപ്പ് ഹരിജൻ കോളനി. വാർഷിക പദ്ധതിയിൽ പ്രഖ്യാപിക്കുന്ന എസ്. സി ഫണ്ടുകൾ യഥാർത്ഥ സമയം പണി നടത്താതെ ലാപ്സ് ആവുകയോ വക മാറ്റി ചെലവാക്കുകയോ ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ പ്രളയ കാലത്ത് ഒലിച്ചു പോയ പാലങ്ങൾ ഇതുവരെ നന്നാക്കിയിട്ടില്ല. നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച കവുങ്ങ് പാലത്തിലൂടെയാണ് തോട് മുറിച്ചു കടക്കുന്നത്. സാംസ്കാരിക നിലയവും വായനശാലയും വെൽഫെയർ സ്കൂളും ഇവിടെ നിലവിലുണ്ടെങ്കിലും ഫണ്ടുകൾ ഒന്നും ഇതിലേക്ക് ചെലവഴിക്കാറില്ല. ചെരുപ്പടി-മനാട്ട് റോഡും ശ്മശാനം റോഡും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. വരുന്ന നഗരസഭ ബജറ്റിൽ എസ് .സി കോളനികൾക്ക് പ്രത്യേകമായ ഫണ്ട് അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ കെ സമദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഇ. കുട്ടൻ, ലോക്കൽ സെക്രട്ടറി അസീസ് ബാവ , പി ഉഷ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഒ.സുഭാഷിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.


ഫോട്ടോ : സിപിഐ എൻ എച്ച് കോളനി ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ കെ സമദ് ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News