Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 21:39 IST
Share News :
ചാവക്കാട്:ചക്കംകണ്ടം തീരദേശ റോഡരുകിൽ കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന ടാങ്കർ ലോറി ചെളിയിൽ താഴ്ന്നു.വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ളവർ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു.ഇന്ന് പുലർച്ചയാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.റോഡരികിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതിനിടയിൽ ടാങ്കർ ലോറിയുടെ പിൻവശത്തെ ചക്രങ്ങൾ ചളിയിൽ താഴുകയായിരുന്നു.വാഹനം മുന്നോട്ടെടുക്കാൻ കഴിയാതെ വന്നതോടെ വാഹനത്തിലുണ്ടായിരുന്നവർ മുങ്ങി.മാലിന്യം തള്ളാൻ എത്തിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.ഇപ്പോൾ കണ്ടുകിട്ടിയ ഈ ടാങ്കർ ലോറി തെക്കൻപാലയൂർ പ്രദേശത്ത് മാലിന്യം തള്ളാനായി വന്ന് ജനങ്ങൾ പിടിച്ചെടുത്ത് പോലീസിനെ ഏൽപ്പിച്ചിരുന്നതാണ്.എന്നാൽ അന്ന് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് കൊണ്ടാണ് വീണ്ടും ഇത് ആവർത്തിച്ചത്.വലിയ തോട് വഴി മാലിന്യം ഒഴുക്കിവിടുന്നതിന് പുറമെ കക്കൂസ് മാലിന്യം ടാങ്കറിൽ കൊണ്ട് വന്ന് തള്ളുന്നത് പതിവായതോടെ ചക്കംകണ്ടം ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും ഇതിനുത്തരവാദികൾ ചക്കംകണ്ടം ജനങ്ങളോട് അവഗണനയും നിസ്സംഗതയും പുലർത്തുന്ന സർക്കാരും,നഗരസഭയുമാണെന്നും പൗരാവകാശ വേദി ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.