Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2025 20:07 IST
Share News :
നരിക്കുനി : സൈക്കിള്‍ പോളോയില്‍ ദേശീയ അംഗീകാരം നേടിയ കായികതാരത്തിന് വീടൊരുങ്ങുന്നു. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷാനിദിന് സ്കൂളിന്‍െറ ‘സഹപാഠിക്കൊരു സമ്മാനം’ പദ്ധതിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വീട് നിര്‍മ്മിക്കുന്നത്. പുന്നശ്ശേരി ആറോളി പൊയിലില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കിയ ഭൂമിയില്‍ വീടിന്‍െറ നിര്‍മ്മാണോദ്ഘാടനം കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി സി.എം ജനപ്രതിധികളായ ഐ.പി രാജേഷ്, കെ.മോഹനന്‍, വി.കെ സീന തുടങ്ങിയവരുടെ സാനിധ്യത്തില്‍ നിര്‍വ്വഹിച്ചു.പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ രക്ഷാധികാരി ഫൈസല്‍ പൈങ്ങോട്ടായി മുഖ്യ അതിഥിയായിരുന്നു. പ്രധാനാധ്യാപകന്‍ ശാന്തകുമാര്‍ ടി.കെ അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന്‍ ടീമിന് വേണ്ടി 2024ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മല്‍സരത്തിലുള്‍പ്പെടെ മികവ് തെളിയിച്ച ചക്കാലക്കല്‍ സ്പോര്‍ട്സ് അക്കാഥമി താരംകൂടിയായ മഹമ്മദ് ഷാനിദിന് സ്വന്തമായി വീടില്ലാത്തത് ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു. സ്കൂള്‍ കായിക രംഗത്ത് ഇതിനകം സംസ്ഥാനതലത്തില്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടിയ ഈ മിടുക്കന്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പത്താം കള്ാസ് വിദ്യാര്‍ഥിയാണ്.
കോഴിക്കോട് ചക്കും കടവ് സ്വദേശികളായ സകീര്‍ ഹുസൈന്‍ - റൈഹാന ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് ഷാനിദ്. നാല് മക്കളുള്ള ദമ്പതികള്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പലഭാഗങ്ങളിലായി വാടക വീട്ടിലാണ് താമസം. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ക്യാന്‍സര്‍ രോഗിയായ സകീര്‍ ഹുസൈന്‍െറ ദുരിത ജീവിതം കണ്ട ആരാമ്പ്രം സ്വദേശിയാണ് രണ്ട് വര്‍ഷം മുന്‍പ് കുടുംബത്തിന് കൊട്ടക്കാവയലില്‍ വാടക വീട് ഒരുക്കിക്കൊടുത്തത്. രോഗം മൂര്‍ച്ചിച്ചതോടെ നിത്യ ജോലിക്ക് പോകാന്‍ പോലും കഴിയാതെ ചികില്‍സ വഴിമുട്ടിയ കുടുംബത്തിന് കൂലിപ്പണിക്ക് പോകുന്ന ഭാര്യ റൈഹാനയുടെ വരുമാനമാണ് ഏക ആശ്രയം. ഇതറിഞ്ഞതോടെയാണ് സ്കൂള്‍ സഹപാഠിക്കൊരു സമ്മാനം പദ്ധതിയില്‍ കുടുംബത്തിന് വീടൊരുക്കാന്‍ മുന്നോട്ട് വന്നത്. ഇതിനായി പ്രധാനാധ്യാപകന്‍ ശാന്തകുമാര്‍ ടി.കെ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രാദേശിക പ്രതനിധി എം.പി അബുബക്കര്‍ ചക്കാലക്കല്‍ എന്നിവരുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മടവൂര്‍ ബ്രാഞ്ചില്‍ A/c 334101000014375 IFCS IOAB0003341 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെ സമയബന്ധിതമായി വീട് പണി പൂര്‍ത്തീകരിച്ച് കുടുംബത്തെ പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള ആദ്യ തുക പി. അബ്ദുറസാഖില്‍ നിന്ന് സഹപാഠിക്കൊരു സമ്മാനം കണ്‍വീനര്‍ ലത്തീഫ് മാസ്റ്റര്‍ ഏറ്റുവാങ്ങി
ചടങ്ങില്‍ സ്കുള്‍ മാനേജര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ എം. സിറാജുദ്ദീന്‍, റിയാസ് പി.എം, സുഹറ ടീച്ചര്‍, അബ്ദുല്‍ ലത്തീഫ്, സത്യന്‍.ടി.കെ , കെ.വി അബ്ദുസലാം, അസീല്‍ പൂമംഗലത്ത്, സുധാകരന്‍ കുട്ടമ്പൂര്‍, ഷാജു പി കൃഷ്ണന്‍, കെ.സി.എം അബ്ദുല്ല തുടങ്ങിയവര്‍ ആശംസകര്‍ അര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് സലീം മുട്ടാഞ്ചേരി സ്വാഗതവും കെ.പി മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ
: ചക്കാലക്കല്‍ സ്കൂള്‍ പീപ്പിള്‍ ഫൗണ്ടേഷനും സംയുകതമായി നിര്‍മ്മിക്കുന്ന വീടിൻ്റെ നിര്‍മ്മാണോദ്ഘാടനം കാക്കൂര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി സി.എം നിര്‍വ്വഹിക്കുന്നു.
Follow us on :
More in Related News
Please select your location.