Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വാറി-ക്രഷർ ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിക്കുവാനുള്ള നീക്കം പ്രതിഷേധാർഹം: എ ഐ ടി യു സി

08 Jan 2025 12:12 IST

Saifuddin Rocky

Share News :

കിഴിശ്ശേരി: ക്വാറി-ക്രഷർ മേഖലയിൽ അനാവശ്യമായ വിലവർധനവ് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും,ക്രഷർ ഉടമകളുടെ ഇത്തരം നടപടി പ്രതിഷേധാർഹമാണെന്നും ക്വാറി-ക്രഷർ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.


യാതൊരു മുന്നൊരുക്കവുമില്ലാതെ പുതുവർഷത്തിൽ വിലവർധിപ്പിക്കാനെടുത്ത തീരുമാനത്തോടെ സാധാരണക്കാരനെയാകെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്ന നിലപാടാണ് ക്വാറി-ക്രഷർ ഉടമകൾ സ്വീകരിച്ചത്.

സാധാരണക്കാരന്റെ വീടെന്ന സ്വപ്നം പോലും തകർക്കുന്നതും,നിർമ്മാണ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.


ക്വാറി-ക്രഷർ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് മേൽ നടക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്താനും ആവശ്യമായ സമരങ്ങൾക്ക് എ ഐ ടി യു സി നേതൃത്വം നൽകും.


ക്വാറി-ക്രഷർ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി അഡ്വ പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസ്‌ലം ഷേർഖാൻ അധ്യക്ഷനായി. അഡ്വ ഷഫീർ കിഴിശ്ശേരി,ഇ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.കെ കെ നൗഷാദ് സ്വാഗതവും എം റസാഖ് നന്ദിയും പറഞ്ഞു.


യൂണിയൻ ജില്ലാ പ്രസിഡന്റായി അഡ്വ പി പി ബാലകൃഷ്ണനെയും സെക്രട്ടിയായി കെ കെ നൗഷാദിനെയും,19 അംഗ ജില്ലാ കമ്മിറ്റിയും തിരഞ്ഞെടുത്തു.

Follow us on :

More in Related News