Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

07 Nov 2025 14:02 IST

NewsDelivery

Share News :

വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം

ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്നാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ബസ് സ്റ്റാന്‍ഡ്, ഡിപ്പോ, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങി പൊതു ഇടങ്ങളില്‍ നിന്നെല്ലാം തെരുവ് നായ്ക്കളെ നീക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കന്നുകാലികളേയും മാറ്റണമെന്നും നിര്‍ദ്ദേശിക്കുന്നു. പിടികൂടിയ നായകളെ പൊതുവിടങ്ങളില്‍ തുറന്നു വിടരുതെന്നും സുപ്രിം കോടതി സ്വമേധയാ സ്വീകരിച്ച കേസിലാണ് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.



ദേശീയ പാതകളില്‍നിന്ന് കന്നുകാലികളെയും നായകളെയും മാറ്റണം. ഇതിന് സര്‍ക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം -കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള പദ്ധതികള്‍ വിശദീകരിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് 8 ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. നായകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഫെന്‍സിങ് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

Follow us on :

More in Related News