Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2025 06:57 IST
Share News :
കൊയിലാണ്ടി:നവംബർ 4,5,6,7 തിയ്യതികളിലായി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാകലോത്സവത്തിന് എത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.കൊയിലാണ്ടി ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ തിരുവങ്ങൂർ നിന്നും അത്തോളി റോഡിലൂടെ കേരളഫീഡ്സിന്റെ മുമ്പിൽ കുട്ടികളെ ഇറക്കുക.
അത്തോളി ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ അത്തോളി റോഡിൽ കേരളഫീഡ്സിന്റെ മുമ്പിൽ കുട്ടികളെ ഇറക്കുകകോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ തിരുവങ്ങൂർ നിന്നും അത്തോളി റോഡിലൂടെ കേരളഫീഡ്സിന്റെ മുമ്പിൽ കുട്ടികളെ ഇറക്കുക.കലോത്സവ നഗറിൽ നിന്ന് തിരിച്ച് അത്തോളി റോഡിൽ കേരളഫീഡ്സിന്റെ മുമ്പിൽ നിന്ന് കുട്ടികളെ കയറ്റി പോകാവുന്നതാണ്.കുട്ടികളെ ഇറക്കി വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോയി അണ്ടികമ്പനി ബ്രിഡ്ജിന്റെ മുകളിൽ പാർക്ക് ചെയ്യണം .കലോത്സവ നഗറിൽ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് കുട്ടികളെ ഇറക്കി വാഹനങ്ങൾ കൊയിലാണ്ടി ഭാഗത്തേക്ക് പോയി അമ്പലത്തിന്റെ മുമ്പിൽ ബ്രിഡ്ജിന്റെ മുകളിൽ പാർക്ക് ചെയ്യുക .കലോത്സവ നഗറിൽ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
♦️നാഷണൽ ഹൈവയുടെ പണി നടക്കുന്നതിനാൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം.എല്ലാവരും സഹകരിക്കുക
♦️കാപ്പാട് റോഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള സ്കൂളിന്റെ മുമ്പിലൂടെ ഉള്ള ടുവേ 4 ദിവസത്തേക്ക് ഒഴിവാക്കി കൊയിലാണ്ടി ഭാഗത്തേക്ക് പോയി അമ്പലത്തിന്റെ മുമ്പിൽ നിന്ന് തിരിച്ചു വരുക
♦️വില്ലേജ് ഓഫീസ് റോഡിലൂടെയുള്ള വാഹന ഗതാഗതം ഒഴിവാക്കി സഹകരിക്കുക
LAW & ORDER COMMITTEE
Follow us on :
Tags:
More in Related News
Please select your location.