Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 23:41 IST
Share News :
മേപ്പയ്യൂർ: നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചിൽ ഭീഷണിയിൽ. സ്ഥലം സന്ദർശിച്ച് വില്ലേജ് ഓഫീസറും അധികൃതരും. കുന്നിന് മുകളിൽ ശക്തമായ ഉറവ രൂപം കൊണ്ടിട്ടുണ്ട്. ദേശീയപാതാ നിർമ്മാണത്തി
നായി വഗാഡ് കമ്പനി ഇവിടെ നിന്ന് വൻതോതിൽ മണ്ണ് ഖനനം നടത്തിയിരുന്നു. പ്രദേശവാസികൾ ശക്തമായ പ്രതിഷേധമുയർത്തുകയും, ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കുകയും ചെയ്തിനെ തുടർന്നാണ് ഖനനം അവസാനിപ്പിച്ചത്.
അതിതീവ്രമഴയുടെ സാഹചര്യത്തിൽ പുലപ്രക്കുന്ന് സംരക്ഷണ സമിതി കൺവീനർ സിബില ചന്ദ്രൻ പുലപ്ര ക്കുന്നിലെ അപകട ഭീഷണി കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കുന്നിന് സമീപത്തും താഴെയുമായി അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്..
കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡൻ്റും സ്ഥലം സന്ദർശിക്കുകയും പുലപ്രമേൽ നാരായണൻ, കെ.കെ. കരുണാകരൻ, വി.എം. സൗമിനി, ചാത്തോത്ത് മീത്തൽ റസീന എന്നീ നാല് കുടുംബങ്ങളോട് മാറിത്താമസിക്കണ
മെന്നാവശ്യപ്പെട്ടു.. ഈ കുടുംബങ്ങൾക്ക് മാറിത്താമസിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് താഴ് വാരം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.,,
Follow us on :
Tags:
More in Related News
Please select your location.