Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയയപ്പ് നൽകി

19 Jul 2025 09:40 IST

Saifuddin Rocky

Share News :

ഐക്കരപ്പടി: ചെറുകാവ് വില്ലേജ് ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന വില്ലേജ് ഓഫീസർ പ്രേം ശങ്കർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.വി അമീന, സർവീസിൽ നിന്നും വിരമിക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ചാത്തൻകുട്ടി എന്നിവർക്ക് ചെറുകാവ് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. എൻ.അച്ചു അധ്യക്ഷത വഹിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ളക്കോയ യോഗം

ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകന് പുറമെ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി ഷെജിനി ഉണ്ണി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഷിഖ് പുത്തൂപ്പാടം, പി.വി.എ ജലീൽ, അഷറഫ് കടവത്ത്, പി.എൻ അബ്ദുൾ നാസർ, കെ വിജയൻ, സി.പി മുസ്തഫ, ഇ.വിനയൻ മാസ്റ്റർ, ബദറു പേങ്ങാട്, ബഷീർ പൂച്ചാൽ, യാസർ അറഫാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രേം ശങ്കർ, പി.വി അമീന, ചാത്തൻ കുട്ടി എന്നിവർ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി


ഫോട്ടോ : ചെറുകാവ് വില്ലേജ് ഓഫീസിൽ നിന്നും സ്ഥലം മാറി പോവുന്ന വില്ലേജ് ഓഫീസർ പ്രേം ശങ്കറിന് നൽകിയ യാത്രയയപ്പിൽ ചെറുകാവ് സൗഹൃദ കൂട്ടായ്മയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ളക്കോയ സമ്മാനിക്കുന്നു

Follow us on :

More in Related News