Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2025 17:00 IST
Share News :
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് ജംഷീദ് അവതരിപ്പിച്ച 2025 26 ബഡ്ജറ്റ് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതും, ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 154 രൂപയും, തൃക്കുട ണ്ണ തൂക്കുപാലത്തിന്റെ പേരിൽ 30 ലക്ഷം രൂപയും, ആമുഖത്തിൽ പറയുന്നെങ്കിലും ബഡ്ജറ്റിന്റെ ഒരു ഭാഗത്തും നീക്കിവെച്ചിട്ടില്ല, കേന്ദ്ര ആവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും, നടപ്പിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഗ്രാൻഡ്,ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല, പഞ്ചായത്തിന്റെ തനത് ഫണ്ടും ആണ് ഇത്തരം പൊതു ആവശ്യത്തിന് നിർവഹിക്കാൻ കഴിയുക, എന്നാൽ കാരശ്ശേരിയിലെ തനത് ഫണ്ടിൽനിന്ന് രണ്ടു കോടിയോളം രൂപ ഈനത്തിൽ മാറ്റിവെക്കാൻ കാരശ്ശേരിയിൽ ഇല്ല, ഇങ്ങനെയൊരു ഫണ്ട് മാറ്റിവച്ചിട്ടുമില്ല തൊഴിലുറപ്പ് പദ്ധതിയുടെ കൂലി നിശ്ചയിക്കുന്നത്കേന്ദ്രസർക്കാരാണ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂലി നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം, കേരളത്തിന് ഈ സാമ്പത്തിക വർഷം 864 കോടി രൂപ കേന്ദ്രസർക്കാർ കൂലി ഇനത്തിൽ നൽകാൻ ഉണ്ട്, ഇതിൽ നിരവധിയായ തൊഴിലാളികൾ കാരശ്ശേരിയിലും ഉണ്ട്, ഇത്തരം തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനും, തങ്ങൾക്ക് ഒരിക്കലും നൽകാൻ കഴിയില്ലഎന്നുറപ്പുണ്ടായിട്ടും,കാരശ്ശേരിയിലെ തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിക്കുന്ന കനകോലു സിദ്ധാന്തമാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്, ഈ പദ്ധതികൾക്ക് ഒരു കാരണവശാലും അംഗീകാരം ലഭിക്കില്ല, കാരണം കേന്ദ്ര പദ്ധതികളുടെ കൂലി നിശ്ചയിക്കാനുള്ള അവകാശം ഭരണഘടന പ്രവരമായി കേന്ദ്രത്തിനുള്ളതാണ്, എന്നാൽ ഉത്സവബത്തായിനത്തിൽ തൊഴിലാളികൾക്ക് നൽകാൻ പഞ്ചായത്തിന് കഴിയും, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഈ ഇനത്തിൽ ഒരു പൈസയും നീക്കി വെച്ചിട്ടില്ല, അതിനർത്ഥം തങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന കാര്യത്തിൽ പണം നീക്കി വെക്കാതിരിക്കുകയും ഒരിക്കലും കൊടുക്കാൻ കഴിയില്ല എന്നുറപ്പുള്ള കാര്യത്തിന് നീക്കിവെച്ചു എന്ന് പച്ച കള്ളം പറയുകയുമാണ് വൈസ് പ്രസിഡണ്ടും കൂട്ടാളികളും ബഡ്ജറ്റിൽ ചെയ്തിട്ടുള്ളത്, ഇത് കാരശ്ശേരിയിലെ തൊഴിലുറപ്പു തൊഴിലാളികളെ അവഹേളിക്കുന്നതിന് തുല്യമാണ്, ഇതേ പോലെ തന്നെയാണ് തൃക്കടമണ്ണ തൂക്കുപാലത്തിന് പണം അനുവദിച്ചായി ആമുഖത്തിൽ പറയുന്നത് എന്നാൽ ഒരു രൂപ പോലും പദ്ധതിയുമായി ബന്ധപ്പെട്ട ഒരിടത്തും തൃക്കടമണ്ണ തൂക്കുപാലത്തിന്റെ പേരിൽ നീക്കിവെച്ചിട്ടില്ല, ബഹുമാനപ്പെട്ട എംഎൽഎ രണ്ടുകോടി രൂപ നീക്കി വെച്ചപ്പോൾ അതിന്റെ ജാള്യയത മറക്കാൻ ബഡ്ജറ്റിൽ നീക്കിവെച്ചു എന്ന് ആമുഖത്തിൽ പറയുകയും നീക്കി വെക്കേണ്ട പഞ്ചായത്ത് ഹെഡിൽ ആ പണം നീക്കിവെക്കാതെയും കാരശ്ശേരിയിലെ ജനങ്ങളെ ആകെ പറ്റിക്കുകയാണ്, പ്രസ്തുത തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിൽ നിന്നും നീക്കം ചെയ്യാൻ ചെറിയ പൈസ മതി അതുപോലെ നീക്കി വെക്കാത്തവരാണ് ഇത്തരത്തിൽ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്,പഞ്ചായത്ത് തന്നെ നിയമിച്ചിട്ടുള്ള 30 ഓളം വരുന്നഹരിത കർമ്മ സേന അംഗങ്ങൾക്ക് ദിവസം 300 രൂപ പോലും ലഭിക്കുന്നില്ല ഈ വിഭാഗത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഒരു രൂപ പോലും നീക്കിവെക്കാൻ പഞ്ചായത്തിന്റെ ബഡ്ജറ്റിൽ തയ്യാറായിട്ടില്ല, തങ്ങൾ നിയമിച്ച പാവപ്പെട്ട ഹരിത കർമ്മ സേന അംഗങ്ങളെ കണ്ടില്ലെന്ന് നടിക്കുകയുംതൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടെ വഞ്ചിക്കുകയും ആണ് ഈ ബഡ്ജറ്റ്, ആരോഗ്യ വിദ്യാഭ്യാസമേഖലയ്ക്കോ, യുവജന വിഭാഗത്തിന്,ഉൽപ്പാദന മേഖലയ്ക്ക് വേണ്ടത്ര പണം നീക്കിവെച്ചിട്ടില്ല, ഇത്തരത്തിൽ സമ്പൂർണ്ണമായും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത വഞ്ചനയും കളവും മാത്രം അടങ്ങിയ ഈ ബഡ്ജറ്റ് കാരശ്ശേരി ജനം തള്ളിക്കളയുമെന്ന് നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പാർലമെന്ററി പാർട്ടി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.