Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ്

29 Apr 2025 23:37 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : ജമ്മു കാശ്മീർ

പഹൽഗാമിൽ

ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള

ആദരസൂചകമായി

കൊണ്ടോട്ടി ബസ് സ്റ്റാന്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിഹാദ് സി. കെ അദ്ധ്യക്ഷത വഹിച്ചു.


കോൺഗ്രസ്സ് കൊണ്ടോട്ടി ബ്ലോക്ക്‌ മുൻ സെക്രട്ടറി അനസ് മുക്കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.


സാംസ്‌കാരിക പ്രവർത്തകൻ കിഷോർ കൈതാക്കോട്, അനിൽകുമാർ വി, മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ ലുക്മാൻ കാരി, അനിൽകുമാർ, ജില്ലാ കെ എസ് യു ജനറൽ സെക്രട്ടറി ഹുദൈഫ കെ. പി, മുനിസിപ്പൽ ഭാരവാഹികളായ വിപിൻ ലാൽ ചുണ്ടക്കാടൻ, അബ്ദുറഹ്മാൻ, അബ്ദുനാസർ വി. പി, രമേശ്‌, അബു ലഫിൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News