Thu Apr 3, 2025 2:53 PM 1ST

Location  

Sign In

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി

10 Dec 2024 19:36 IST

Arun das

Share News :

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി.രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ്, വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ എ. ജിജി പോളിന്റെ നേതൃത്വത്തില്‍ റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോ പാർട്ടിയും സംയുക്തമായി 

 കഞ്ചാവ് പിടികൂടിയത്.ഗൊരഖ്പൂരിൽ തിരുവനന്തപുരത്തേക്ക് പോയിരുന്ന രപ്തി സാഗർ എക്സ്പ്രസ്സിലെ എ സി കോച്ചിലെ ബാത്ത് റൂമിന് സമീപത്ത് നിന്നാണ് ഷോൾഡർ ഭാഗിൽ ഒരു കിലോ തൂക്കം വരുന്ന അഞ്ച് പാക്കറ്റുകളിലായി അഞ്ച് കിലോ 200 ഗ്രാം കഞ്ചാവ് പിടിച്ചത്. പ്രതികൾക്കായി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി പി മധു, ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി എ സുരേഷ്, എ.ആർ സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി എം സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് പി ആര്‍, അർജുൻ പി ആര്‍, നിതീഷ് കെ സി എന്നിവരും റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗംസബ്ബ് ഇൻസ്പെക്ടർ, ദീപക് എ ഡി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, എന്‍ അശോക് എന്നിവരും പങ്കെടുത്തു.


Follow us on :

More in Related News