Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരാൻ നിലമ്പൂർ ടൂറിസം കോൺക്ലേവ് ഏപ്രിലിൽ

05 Jan 2025 19:08 IST

enlight media

Share News :

നിലമ്പൂർ : വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരാൻ നിലമ്പൂർ ടൂറിസം കോൺക്ലേവ് നടത്തും. നിലമ്പൂർ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഫ്‌ളവർ ഷോ, മറൈൻ അക്വോറിയം, എക്സ്പോ, സാംസ്‌കാരിക സംഗമം, ആദിവാസി കലാസംഗമം, കാർണിവൽ, ഫുഡ്‌ഫെസ്റ്റ് തുടങ്ങിയ പരിപാടികളോടെയാണ് ടൂറിസം കോൺക്ലേവ് നടക്കുക. മന്ത്രിമാർ, ജനപ്രതിനിധികൾ, ടൂറിസം രംഗത്തെ പ്രമുഖർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. ഏപ്രിൽ മാസത്തിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായുള്ള പ്രാരംഭ യോഗം മമ്പാട് ടാണയിലെ ടീക് ടൌൺ റിസോർട്ടിൽ വെച്ച് നടന്നു. യോഗത്തിൽ നിലമ്പൂർ ടൂറിസം ഓർഗനൈസേഷന്റെ പുതിയ ചെയർമാനായി പി വി അബ്ദുൽ വഹാബ് എംപി യെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജെ കെ മാറാട്ടുകുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി ഉമ്മർകോയ ടൂറിസം ഫെസ്റ്റിവൽ ആൻഡ് കോൺക്ലേവ് പദ്ധതി വിശദീകരിച്ചു.


മുജീബ് ദേവശ്ശേരി, സന്തോഷ്‌ ക്രിസ്റ്റി, യൂ നരേന്ദ്രൻ, സമദ് മമ്പാട്, ജാബിർ പുളിയത്ത്, ഗർവാസിസ്, ഇ കെ സജീർ, ഫിലിപ്പ്നൈനാൻ, ആൻഡ്രൂസ് മാത്യു, ഖാലിദ് റഹ്മാൻ, ശരീഫ് നിലമ്പൂർ, നാലകത്ത് ഹൈദരലി, ഗഫൂർ തോണിക്കടവൻ, ദിവിൻ കുര്യയാക്കോസ്, നാലകത്ത് വീരാൻ കുട്ടി, ജനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. സബ് കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവരായി വിനോദ് പി മേനോൻ, കെ പി ജിനീഷ് ബാബു (പ്രോഗ്രാം), ഷാനവാസ്, പി കെ ഹുസൈൻ (ഫിനാൻസ്) ടി ഉസ്മാൻ, അൻവർ തെക്കോടൻ (എക്സ്പോ), സി കെ രവിവർമ്മ, ഷാജി കല്ലായി (ബിസിനസ്) പി വി സനൽ കുമാർ, എം കെ കടവത്ത് (പബ്ലിസിറ്റി), രാമകൃഷ്ണൻ, ആഷിക് റഹ്മാൻ (ഇവന്റസ്‌), ജാഫർ പുലിയോടൻ, ശിഹാബ് അലൈവ് (ഫുഡ് ആൻഡ് അക്കമഡേഷൻ), എം ടി നിലമ്പൂർ, കെ ആർ സി നിലമ്പൂർ (സാംസ്കാരിക സംഗമം) എന്നിവരെ തെരെഞ്ഞെടുത്തു.

Follow us on :

More in Related News