Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലപ്പാടൻ പുരസ്കാരം ഗാന രചയിതാവ് ശ്രീകുമാരൻ തമ്പിക്ക്

04 Oct 2024 19:54 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:നാലപ്പാടൻ പുരസ്കാരം ഗാന രചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമർപ്പിക്കും.137-മത് നാലപ്പാടൻ

ജൻമദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 7-ന് 3 മണിക്ക് പുന്നയൂർക്കുളം കുന്നത്തൂർ മന ഹെറിറ്റേജ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ടി.പി.ഉണ്ണി അധ്യക്ഷത വഹിക്കും.സി.രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ,ടി.കൃഷ്ണദാസ്,എ.കെ.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.ആശാ മേനോൻ,പി.മോഹൻ ബാബു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി

ഭാരവാഹികളായ ടി.പി ഉണ്ണി,പി.രാമദാസ്,അബ്ദുൽ പുന്നയൂർക്കുളം,സെക്കരിയ കുന്നച്ചാം വീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News