Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2025 08:46 IST
Share News :
പീരുമേട്: തോട്ടമുടമ വൈദ്യുതിപോസ്‌റ്റ് സ്‌ഥാപിക്കാൻ അനുമതി നിഷേധി ച്ചതിനെ തുടർന്ന് മെഴുകുതിരി വെളിച്ചത്തിൽ പഠനം നടത്തേണ്ട ദുരവസ്‌ഥയിൽ നിന്നും മോചനം നേടി വിദ്യാർത്ഥിനികൾ .വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ക്ലബ്ബിന് സമീപം താമസിക്കു ന്ന ഓട്ടോറിക്ഷാ തൊഴിലാളി മോഹനൻ്റെ കുട്ടികളായി ഹർഷിനി,ഹാഷ്നി എന്നിവർക്കായിരുന്ന്നു ദുരവസ്ഥയിൽ കഴിഞ്ഞത്. ഇഞ്ചിക്കാട് സ്വദേശിയായ വിജയൻ കമ്പനി ഉടമ മണിശർമ്മയു ടെ പക്കൽനിന്നും 10 സെന്റ്റ് സ്‌ഥലവും വീടും വാങ്ങി യിരുന്നു. കഴിഞ്ഞ 48 വർഷ ക്കാലമായി എസ്‌റ്ററ്റ് മാനേജേഴ്സ് ക്ലബ്ബിലെ വാച്ചറായി ജോലി ചെയ്തു വരികയാണ് വിജയൻ, ക്ലബ്ബിലേക്ക് വൈദ്യുതി നൽകുന്ന പോസ്‌റ്റിൽ നിന്നുമാണ് വിജയനും കുടുംബത്തിനും കഴിഞ്ഞ രണ്ടര മാസക്കാലത്തിന് മുൻപു വരെ വൈദ്യുതി ലഭിച്ചിരുന്നത്. എന്നാൽ തടികൊണ്ടുള്ള പോസ്‌റ്റ് ആയതിനാൽ അത് കാലപ്പഴക്കത്താൽ ഒടിഞ്ഞു പോവുകയും പോസ്റ്റ്മാറ്റേണ്ടി വരികയും ചെയ്‌തു. അതോടെ ക്ലബ്ബിലേക്കും തുടർന്ന് വിജയൻ്റെവീട്ടിലേക്കുംവൈദ്യുതിനിലയ്ക്കുകയായിരുന്നു. വിജയൻ്റെ മകൻ മോഹനനും രണ്ട് പെൺമക്കളുമുൾപ്പെടെ നാലംഗ കുടുംബമാണ് ഈ വീട്ടിൽ താമസിക്കുന്നത്. അഞ്ചിലും ഒന്നിലും പഠിക്കുന്നഹർഷിനിക്കുംഹാഷ്നിക്കും പഠനം മെഴുകുതിരി വെളിച്ചത്തിലായിരുന്നു. ഈ വിവരം മംഗളം വാർത്തയാക്കിയിരുന്നു.തുടർന്ന് കുടുംബം കെ.എസ്. ഇ.ബിയെ സമീപിച്ചപ്പോൾ പഞ്ചായത്തിന്റെ സർട്ടിഫിക്കറ്റ് ഓണർഷിപ്പ് തുടങ്ങിയ രേഖകളുമായി എത്തിയാൽ എസ്.സി കുടുംബാംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി വൈദ്യുതി നൽ കാനുള്ള ഏർപ്പാട് ചെയ്യാമെന്ന് അധിക്യതർ പറ ഞ്ഞു.ഇത് അനുസരിച്ച് വിജ യൻമുഴുവൻരേഖകളുംതയ്യാറാക്കി നൽകിയെങ്കിലും ആർ.ബി.ടി കമ്പനി ഏറ്റെടുത്തു നടത്തുന്ന് തോട്ടം ഉടമ സ്‌ഥലത്തിലൂടെ പോസ്‌റ്റ് സ്‌ഥാപിക്കാൻ പാടില്ല എന്ന കാണിച്ചുകൊണ്ട് നോട്ടീസ് അധികൃതർക്ക് നൽകി. ഇതേ തുടർന്നാണ് ഈ കുടുംബം കഴിഞ്ഞ രണ്ടര മാസക്കാലമായി ഇരുട്ടിൽ കഴിഞ്ഞത് മാധ്യമ വാർത്തകളെ തുടർന്നും ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയുടെയും ഫലമായി അടിയന്തരമായി വൈദ്യുതി പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവിട്ടു. പഞ്ചായത്ത് സെക്രട്ടറി രേഖകളുംകൈമാറി.തുടർന്ന്കെ.എസ്.ഇ.ബി ഏക്സിസ്കൂട്ടിവ്എഞ്ചിനിയർമുരുകയ്യയുടെ നേതൃത്വത്തിൽ ഇന്നലെ വൈദ്യുതി പുനസ്ഥാപിച്ചു.
Follow us on :
More in Related News
Please select your location.