Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാരകമായ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗങ്ങൾക്കെതിരെ പഞ്ചായത്ത് തല ജാഗ്രത സമിതി രൂപീകരിക്കണം: സിപിഐ

05 Mar 2025 16:36 IST

Saifuddin Rocky

Share News :

മുതുവല്ലൂർ: മാരകമായ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗങ്ങൾക്കെതിരെ പഞ്ചായത്ത് തല ജാഗ്രത സമിതി രൂപീകരിക്കണമെന്ന്

സിപിഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റി കത്തിലൂടെ ആവശ്യപ്പെട്ടു. നാടിനെ ഭീതിയിലാഴ്ത്തുന്ന, യുവാക്കളെ വഴിതെറ്റിക്കുന്ന, വിദ്യാലയങ്ങളിൽ അടക്കം യഥേഷ്ടം ലഭിക്കുന്ന രീതിയിൽ, വലിയ ആക്രമണങ്ങൾ വരെ ദിവസേന വാർത്തയാകുന്ന പശ്ചാത്തലത്തിൽ ലഹരി മാഫിയയെ അമർച്ച ചെയ്ത് "ലഹരിമുക്ത മുതുവല്ലൂർ"

എന്ന ലക്ഷ്യത്തിലേക്ക് ജാതിമത കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സമിതിക്ക് രൂപം നൽകണം എന്നാണ് മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ബാബുരാജിന് നൽകിയ കത്തിൽ സിപിഐ ആവശ്യപ്പെടുന്നത്.


പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ജനകീയമായ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസുകൾ നൽകുക, ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുക,

പഞ്ചായത്തിനകത്തുള്ള ഏതെങ്കിലും കുട്ടികൾ ഇവരുടെ കാരിയർമാരായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെയെല്ലാം ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് കുടുംബത്തിനും നാടിനും ഉപകാരപ്രദമാകുന്ന രീതിയിൽ വളരുന്നതിന് വേണ്ടിയിട്ടുള്ള സാഹചര്യം ഒരുക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ കത്തിൽ ഉന്നയിക്കുന്നുണ്ട്. മുതുവല്ലൂർ പഞ്ചായത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും സിപിഐ ലോക്കൽ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

ലോക്കൽ സെക്രട്ടറി അസ്‌ലം ഷേർ ഖാൻ, അസിസ്റ്റൻറ് സെക്രട്ടറി കാരി ബീരാൻകുട്ടി, എ ഐ വൈ എഫ് മുതുവല്ലൂർ മേഖലാ സെക്രട്ടറി ശിഹാബ് മുണ്ടക്കുളം, ബ്രാഞ്ച് സെക്രട്ടറിമാരായ ബാപ്പുട്ടി പരതക്കാട്, സൈതലവി

എരണിക്കുളവൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News