Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 17:38 IST
Share News :
മേപ്പയ്യൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ നട്ടം തിരിയുന്ന കേരള ജനതക്കുമേൽ അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ കോൺ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
നിരക്ക് വർദ്ധനവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. യു. ഡി എഫ് കൺവീനർ കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ് , മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ , എം.കെ. അബ്ദുറഹ്മാൻ, കെ.പി. വേണുഗോപാൽ, മുജീബ് കോമത്ത്, ഇല്ലത്ത് അബ്ദുറഹ്മാൻ, ആ ന്തേരി ഗോപാലകൃഷ്ണൻ, ശ്രീ നിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, ഇ.കെ. മുഹമ്മദ് ബഷീർ, സി.പി. നാരായണൻ, സി. എം.ബാബു, ഷബീർ ജന്നത്ത്, ഫൈസൽ ചാവട്ട്, കെ.പി.രാധാമണി സംസാരിച്ചു.സറീന ഒളോറ, ആർ. കെ. ഗോപാലൻ,റിഞ്ചു രാജ് എടവന , ആർ കെ. രാജീവൻ, കിഴ്പോട്ട് അമ്മത്, കീഴ്പോട്ട് പി.മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ, പി.കെ. രാഘവൻ, ടി.കെ. അബ്ദു റഹ്മാൻ, സഞ്ജയ് കൊഴുക്കല്ലൂർ, വാസു അമ്പാടി, കൂനിയത്ത് നാരായണൻ, മല്ലിക , ജിഷ മഞ്ഞക്കുളം നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.