Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളത്ത് ലിഫ്റ്റ് അദാലത്ത് ഒക്ടോബര്‍ 30-വരെ

08 Oct 2024 16:12 IST

Antony Ashan

Share News :

കേരള ലിഫ്റ്റ് ആന്റ് എസ്‌കലേറ്റര്‍ റൂള്‍സ് 2013 പ്രകാരം പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നും ലിഫ്റ്റിന് അനുമതിയോ ലൈസന്‍സോ നേടിയിട്ടുള്ളതും എന്നാല്‍ അവ പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് 2024 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ 3310 രൂപ ഫീസ് അടച്ച് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലിഫ്റ്റ് ലൈസന്‍സ് ലഭിക്കുന്നതാണ്. ലിഫ്റ്റ് ഉടമകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി ലൈസന്‍സ് നേടേണ്ടതാണ്. ഇത്തരത്തിലുള്ള അദാലത്ത് ഇനി ഉണ്ടായിരിക്കില്ല. ലിഫ്റ്റ് അദാലത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, റവന്യു ടവര്‍, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, മറൈന്‍ഡ്രൈവ്, എറണാകുളവുമായി ബന്ധപ്പെടുക. ലിഫ്റ്റ് ഫോണ്‍ :0484 -2976309.

Follow us on :

More in Related News