Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ തിരുനാവായ പാത നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം..

04 Jun 2025 20:58 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ തിരുനാവായ പാത നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഗുരുവായർ ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു.30 വർഷം മുമ്പ് തറകല്ലിട്ട ഈ പാത ഗുരുവായൂരിന്റെ വികസനത്തിന് അനിവാര്യമാണ്.ഇതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും റെയിൽവെ മന്ത്രിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.ഗുരുവായൂരിലുള്ള ഹോട്ടൽ എലൈറ്റിൽ ചേർന്ന യോഗത്തിൽ ഗുരുവായർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.രവിചങ്കത്ത് പ്രമേയം അവതരിപ്പിച്ചു.ട്രഷറർ ആർ.വി.റാഫി,വൈസ് പ്രസിഡന്റ് കെ.പി.എ.റഷീദ്,ജോയിന്റ് സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ,പി.മുരളീധര കൈമൾ,ആർ.വി.മുഹമ്മദ്,പി.എസ്.പ്രകാശൻ,പി.എം.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News