Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭകളെ ആദരിച്ചു.

20 May 2024 13:24 IST

UNNICHEKKU .M

Share News :


 മുക്കം: നഗരസഭയിലെ പുൽപ്പറമ്പ് പ്രദേശത്തുനിന്നും എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.

 നഗരസഭയിലെ 20, 21 ഡിവിഷനിലെ പ്രതിഭകളെയാണ് ആദരിച്ചത്.

 ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.

 (ടി അബ്ദുല്ല മാസ്റ്റർ വയലോരം റസിഡൻസ് അസോസിയേഷൻ),കോയസ്സൻ സി കെ (അങ്ങാടി റസിഡൻസ്), ഹമീദ് മാസ്റ്റർ (ഗ്രീൻവാലി റസിഡൻസ്), റസാക്ക് കെ.ടി (ആയിപ്പൊറ്റ റസിഡൻസ്), ഇസ്തികാർ (കടാമ്പള്ളി റസിഡൻസ് ) എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജമാൽ മാസ്റ്റർ സ്വാഗതവും ഇ കെ കെ ബാവ നന്ദിയും പറഞ്ഞു.

Follow us on :

More in Related News