Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2026 18:20 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.തുടര്‍ന്ന് നന്ദഗോവിന്ദം ഭജന്‍സ്,തിരുവാതിരക്കളി എന്നിവ നടന്നു.ശ്രീഗുരുശക്തി പൂരാഘോഷ കമ്മിറ്റിയുടെ 25-ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നന്ദഗോവിന്ദം ബജന്‍സ് സംഘടിപ്പിച്ചത്.ഭക്തിനിര്‍ഭരമായ ഭജന്‍സ് ആത്മീയ സംഗീതം ആസ്വതിക്കാന്‍ ആയിരകണക്കിന് വിശ്വാസികളാണ് ക്ഷേത്രാങ്കണത്തിൽ ഒഴുകി എത്തിയത്.കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തി,ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റുമാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.കെ.സതീന്ദ്രൻ,കെ.എസ്.അനിൽകുമാർ,ആറ്റൂർ രാജൻ,എൻ.കെ.രാജൻ,കെ.എ.ബിജു,എം.എസ്.ജയപ്രകാശ്,കെ.സി.സുരേന്ദ്രൻ,പി.വി.മോഹനൻ,പി.എസ്.മോഹനൻ,പി.വി.ഷണ്മുഖൻ,പി.വി.പ്രേമൻ,യു.ആർ.സുരേഷ്,ഉത്സവാഘോഷ കമ്മിറ്റി കൺവീനർ സുനിൽ പനയ്ക്കൽ,ജോയിന്റ് കൺവീനർമാരായ രാജൻ പനയ്ക്കൽ,എൻ.കെ.പുഷ്പദാസ് തുടങ്ങിയവർ നേതൃത്വം നൽകി.ഫെബ്രുവരി 24-നാണ് ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവം.മഹോത്സവ ദിവസം വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ ചുറ്റുവിളക്കും,പൂജയും ഉണ്ടാകും.ദിവസവും വൈകിട്ട് ഏഴുമണി മുതൽ കലാപരിപാടികൾ അരങ്ങേറും.ക്ഷേത്ര മാതൃസമിതി അംഗങ്ങൾ,ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.