Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 22:04 IST
Share News :
തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി വാര്‍ഷിക അനുസ്മരണവും 25-ാമത് വീട്ടുമുറ്റ പുസ്തക ചര്‍ച്ചയും കുമാരമംഗലത്ത് അഡ്വ: ബാബു പള്ളിപ്പാട്ടിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം ആളുകള്‍ പങ്കെടുത്ത വീട്ടുമുറ്റം വായനയുടെ, അറിവിന്റെ, സാംസ്‌കാരിക മുന്നേറ്റത്തിന്റെ വേദിയാകുകയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കവി കളത്ര ഗോപന്‍ ഉദ്ഘാടനം ചെയ്തു. പാറപ്പുറത്തിന്റെ അരനാഴിക നേരം എന്ന പുസ്തകം അനുസ്മരണ പ്രഭാക്ഷണത്തിലൂടെ അഡ്വ: ബാബു പള്ളിപ്പാട്ട് അവതരിപ്പിച്ചു. തൊടുപുഴ ഡയറ്റ് സ്‌കൂള്‍ ലക്ച്ചറര്‍ റ്റി.ബി.അജീഷ് കുമാര്‍, ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രന്‍, സെക്രട്ടറി പി.വി.സജീവ് എന്നിവര്‍ പ്രസംഗിച്ചു. അഭീന്ദ്രന്‍ ബാബു സ്വാഗതവും എ.പി.കാസീന്‍ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.