Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമ്മാണ തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം - ബി.എം.എസ്

24 Nov 2024 12:54 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ:കേരളത്തിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് ക്ഷേമനിധി ബോർഡിൽ അംശാദയം അടച്ച് വരുന്ന തൊഴിലാളികളോട് ബോർഡ് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും, അറുപത് വയസ് പൂർത്തിയായി പെൻഷനായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്ന് ബി.എം.എസ്.ഇടുക്കി ജില്ലാ പ്രസിഡൻ്റ് എം.പി.റെജികുമാർ ആവിശ്യപ്പെട്ടു. ഭാരതീയ മസ്ദൂർ സംഘം തൊടുപുഴയിൽ പ്രവർത്തിക്കുന്ന നിർമ്മാണ തൊഴിലാളി ജില്ല ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ബി.എം.എസ് ദേശീയ സമിതിയംഗം എൻ.ബി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി.ബി.എം.എസ്. ജില്ലാ ഭാരവാഹികളായ എ.പി.സഞ്ചു, സി.രാജേഷ്, സുരേഷ് കണ്ണൻ, ടി.കെ.ശിവദാസൻ, പി.റ്റി. ബാബു എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News