Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 12:11 IST
Share News :
കോഴിക്കോടിനെ യോഗാ നഗരമായി പ്രഖ്യാപിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് യോഗ ആഗോള ആചാര്യൻ ഡോ. കെബി മാധവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ 18-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കോഴിക്കോടെത്തിയ അദ്ദേഹം കാലിക്കറ്റ് പ്രസ്ക്ലബിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 18 വർഷത്തിനകം പതിനായിരത്തോളം പേർക്ക് ഫ്രണ്ട്സ് ഓഫ് യോഗയുടെ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീർത്തും സൗജന്യമായാണ് ഫ്രണ്ട്‌സ് ഓഫ് യോഗ പരിശീലിപ്പിക്കുന്നത്. സാമൂതിരിയുടെ കാലം മുതലെ യോഗയുടെ പാരമ്പര്യം കോഴിക്കോടിൽ അന്തർലീനമാണ്. ഇപ്പോൾ ഫ്രണ്ട്സ് ഓഫ് യോഗ കാലിക്കറ്റിന്റെ നേതൃത്വത്തിൽ 13 സംസ്ഥാനങ്ങളിലേക്ക് യോഗയുടെ പ്രചരണാർഥം വാഹന സന്ദേശ യാത്ര നടത്തിയിട്ടുണ്ട്. 1990ൽ ദുബൈയിലാണ് ഫ്രണ്ട്‌സ് ഓഫ് യോഗ ആരംഭിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ലോകത്തിന്റെ 34 രാജ്യങ്ങളിലായി 85 സെന്ററുകളിലൂടെ ലക്ഷക്കണക്കിന് പേർക്ക് യോഗയുടെ ഗുണം ലഭിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് യോഗ ലോകത്തിൽ വലിയ തോതിൽ അംഗീകരിക്കപ്പെടുകയാണ്. യോഗ ശാരീരിക മാനസിക ആരോഗ്യത്തിന് അത്യുത്തമമാണ്. യോഗ ദിനചര്യയാക്കിയാൽ മരുന്നുകളിൽ നിന്നും ആശുപത്രി വാസങ്ങളിൽനിന്നും ഒഴിഞ്ഞ് നിൽക്കാനാകും. യോഗ അടച്ചിട്ട മുറികളിൽ ചെയ്യേണ്ടതല്ല. തുറസ്സായ സ്ഥലത്താണ് യോഗ ചെയ്യേണ്ടത്. ഫ്രണ്ട്‌സ് ഓഫ് യോഗ കാലിക്കറ്റിന്റെ നേതൃത്വത്തിൽ കൂടുതൽ സെന്ററുകൾ ആരംഭിക്കും. സർക്കാർ ഓഫിസുകൾ, വ്യാപാരികൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാവർക്കും ഫ്രണ്ട്സ് ഓഫ് യോഗയുടെ ഗുണങ്ങളെത്തിക്കാൻ ഭാവി പരിപാടികൾ ആവിഷ്കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രാജൻ തേങ്ങാപറമ്പത്ത്, ചീഫ് കോർഡിനേറ്റർ ഓൾ ഇന്ത്യ, ഷിജാ രാജൻ, ടിടി ഉമ്മർ എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.